ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന് യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ; ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും മെംബറെയും ഓ​ഫീ​സി​ൽ​ക​യ​റി മ​ർ​ദി​ച്ചു
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​ര​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ക​യ​റി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​സി​ഡ​ന്‍റി​നെ​യും വാ​ർ​ഡ് മെംബറെയും ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തി​യ നാ​ട്ടു​കാ​ര​നെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി. വൈ​സ്പ്ര​സി​ഡ​ന്‍റി​നെ അ​സ​ഭ്യം പ​റ​യു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ഇ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല അ​സം​ബ്ലിനി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​വ​പ്ര​സാ​ദ് ത​ണ്ണി​പ്പാ​റ, മെ​ന്പ​ർ ബി​ജു ത​കി​ടി​യേ​ൽ, ഓ​ഫീ​സി​ൽ എ​ത്തി​യ നാ​ട്ടു​കാ​ര​നാ​യ രാ​ജീ​വ് പേ​രെ​ടെ​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

കൂ​ട്ടാ​റി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​പി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ടാ​ക്സി സ്റ്റാ​ൻ​ഡ് മാ​റ്റു​ന്ന​തു​സം​ബ​ന്ധി​ച്ച് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ര​ണ്ടു​മാ​സം മു​ൻ​പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ സി​ഐ​ടി​യു ടാ​ക്സി സ്റ്റാ​ന്‍ഡിനാ​യി സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് പ​ഞ്ചാ​യ​ത്തി​ലും കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തു​ന്ന നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​മെ​ന്നും ഇ​ത് ഇ​വി​ടെ നി​ന്ന് മാ​റ്റ​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ നി​ന്ന് സ്റ്റാ​ന്‍ഡ് മാ​റ്റാ​ൻ ത​യാ​റാ​യി​ല്ല. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഹൈ​ക്കോട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​സ് തീ​ർ​പ്പാ​കു​ന്ന​ത് വ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​പി​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന് ക​ന്പം​മെ​ട്ട് പോ​ലീസി​ന് ഹൈ​ക്കോട​തി നി​ർ​ദേ​ശം ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് ക​ന്പം​മെ​ട്ട് പോ​ലി​സ് ഇ​ന്ന​ലെ രാ​വി​ലെ കൂ​ട്ടാ​റി​ൽ എ​ത്തി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ പാ​ർ​ക്കു​ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​റ്റു​ക​യും പാ​ർ​ക്കിം​ഗ് ബോ​ർ​ഡും നീ​ക്കം​ചെ​യ്യു​ക​യും ചെ​യ്തു.

ഇ​തോ​ടെ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു​സം​ഘം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യും പ്ര​സി​ഡ​ന്‍റി​നെ ചേം​ബ​റി​ൽ എ​ത്തി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വീ​ടി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തി​യ രാ​ജീ​വ് പ്ര​സി​ഡ​ന്‍റി​നെ മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ ഇ​യാ​ളെ​യും സ്ഥ​ല​ത്തെ​ത്തി​യ വാ​ർ​ഡ് മെ​ന്പ​ർ ബി​ജു​വി​നേ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ഫീ​സി​നു​ള്ളി​ലെ ബോ​ർ​ഡ് അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​താ​യും ആ​രോ​പ​ണ​മു​ണ്ട്. മെ​ന്പ​ർ​മാ​രാ​യ ടോ​മി പ്ലാ​വു​വ​ച്ച​തി​ൽ, ബി​ജു ത​കി​ടി​യേ​ൽ എ​ന്നി​വ​രെ കൊ​ല​പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണിപ്പെടു​ത്ത​ക​യും വ​നി​താ അം​ഗ​മാ​യ വൈ​സ് പ്ര​സി​ഡ​ന്‍റി​നു​നേ​രെ പോ​ലി​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്താ​യും പ​റ​യു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മ​ർ​ദ​ന​മേ​റ്റ മ​റ്റു​ള്ള​വ​രും തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നെ​ന്ന് കോ​ണ്‍​ഗ്സ്ര് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ മൃ​ഗീ​യ​മാ​യി മ​ർ​ദി​ച്ച​ത് പോ​ലി​സി​ന്‍റെ സാ​നി​ധ്യ​ത്തി​ലാ​ണ്. സി​പി​എ​മ്മി​ന് ഒ​ത്താ​ശ​ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് പോ​ലി​സ് സ്വീ​ക​രി​ക്കു​ന്ന​ത്.

സി​പി​എ​മ്മി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്ന​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ലാ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഹ​ർ​ത്താ​ലി​ൽ​നി​ന്ന് പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി, വി​വാ​ഹം, മ​ര​ണം, പ​രീ​ക്ഷ​ക​ൾ എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ കൂ​ട്ടാ​റി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, കെ.​ആ​ർ. സു​കു​മാ​ര​ൻ​നാ​യ​ർ, ജി. ​മു​ര​ളീ​ധ​ര​ൻ, സി.​എ​സ്. യ​ശോ​ധ​ര​ൻ, ഇ.​കെ. വാ​സു, സേ​നാ​പ​തി വേ​ണു, ഷാ​ജി പു​ള്ളോ​ലി​ൽ, അ​ഗ​സ്റ്റി​ൻ കു​റു​മ​ണ്ണി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.