പ്ര​​വ​​ർ​​ത്ത​​നം പ്ര​​തി​​സ​​ന്ധി​​യി​​ൽ! അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ൽ ജ​​ല​​ക്ഷാ​​മം രൂ​​ക്ഷം
Friday, May 19, 2017 11:23 AM IST
ക​​ടു​​ത്തു​​രു​​ത്തി: വെ​​ള്ള​​മി​​ല്ലാ​​ത്ത​​തു​​മൂ​​ലം അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം പ്ര​​തി​​സ​​ന്ധി​​യി​​ൽ. ആ​​ശു​​പ​​ത്രി​​യി​​ലെ ര​​ണ്ടു കി​​ണ​​റും വ​​റ്റി വ​​ര​​ണ്ട​​തോ​​ടെ​​യാ​​ണ് ജ​​ല ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​ത്. പ​​ണം കൊ​​ടു​​ത്തു വാ​​ഹ​​ന​​ത്തി​​ൽ എ​​ത്തി​​ക്കു​​ന്ന വെ​​ള്ളം കി​​ണ​​റ്റി​​ലും ടാ​​ങ്കി​​ലും സം​​ഭ​​രി​​ച്ചാ​​ണ് ഇ​​പ്പോ​​ൾ ആ​​ശു​​പ​​ത്രി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്. എ​​ന്നാ​​ൽ ആ​​ഴ്ച​​യി​​ൽ ര​​ണ്ടു​​ത​​വ​​ണ ഇ​​ത്ത​​ര​​ത്തി​​ൽ വെ​​ള്ള​​മ​​ടി​​ച്ചി​​ട്ടും ആ​​ശു​​പ​​ത്രി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ വെ​​ള്ളം ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് ജീ​​വ​​ന​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്.

പ്രാ​​ഥ​​മി​​കാ​​വി​​ശ്യ​​ങ്ങ​​ൾ നി​​ർ​​വ​​ഹി​​ക്കാ​​ൻ പോ​​ലും ആ​​വ​​ശ്യ​​ത്തി​​ന് വെ​​ള്ളം കി​​ട്ടാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ് ഇ​​വി​​ടെ​​യു​​ള്ള​​ത്. മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തും സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​മാ​​ണ് ഇ​​പ്പോ​​ൾ ആ​​ശു​​പ​​ത്രി​​യി​​ൽ വാ​​ഹ​​ന​​ത്തി​​ൽ വെ​​ള്ള​​മെ​​ത്തി​​ക്കു​​ന്ന​​ത്.

ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​ഞ്ഞ കു​​റേ വ​​ർ​​ഷ​​ങ്ങ​​ളാ​​യി കു​​ടി​​വെ​​ള്ള​​ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​യു​​ടെ ക​​ണ​​ക്ഷ​​ൻ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു ന​​ൽ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പെ​​ട്ടു ജ​​ന​​പ്ര​​തി​​നി​​നി​​ധി​​ക​​ളെ​​യും അ​​ധി​​കൃ​​ത​​രെ​​യും സ​​മീ​​പി​​ച്ചെ​​ങ്കി​​ലും ഇ​​ക്കാ​​ര്യ​​ത്തി​​ൽ തു​​ട​​ർ ന​​ട​​പ​​ടി​​യാ​​യി​​ട്ടി​​ല്ല.