മഴക്കാലപൂർവ ശുചീകരണത്തിനു തുടക്കമായി
ആലത്തൂർ: പഴമ്പാലക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും തരൂർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം അത്തിപ്പൊറ്റ ടൗണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മനോജ് കുമാർ നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം.ജയപ്രസാദ് ക്ലാസെടുത്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് മെംബർമാരായ മുഹമ്മദ് ഹനീഫ, പ്രിൻസി രാജേഷ് ,കൃഷ്ണൻ , ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോഷി ,ബൈജു, തങ്കമണി, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ മിനി, സരസ്വതി എന്നിവർ നേതൃത്വം നല്കി. ആശാപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിന്തുണയും സഹായ സഹകരണങ്ങളും പ്രവർത്തനങ്ങൾക്ക് ഊർജം നല്കി.