കർഷകൻ കുഴൽക്കിണറിൽനിന്നും വെള്ളം നല്കുന്ന ജനസേവനം നാടിനു മാതൃകയാകുന്നു
കൊല്ലങ്കോട്: കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന മുതലമട നടുപ്പതിയിൽ ഇരുപതോളം കുടുംബങ്ങൾക്ക് കർഷകനായ പോത്തമ്പാടം കൃഷ്ണൻകുട്ടി കുഴൽക്കിണറിൽനിന്നും വെള്ളം നല്കുന്ന ജനസേവനം മാതൃകയാകുന്നു.

തന്റെ കൃഷിസ്‌ഥലത്തെ കുഴൽക്കിണറിൽനിന്നാണ് ഇയാൾ വെള്ളം പമ്പുചെയ്ത് നടുപ്പതിയിലെ താമസക്കാർക്കു മൂന്നുമാസത്തോളമായി നല്കുന്നത്. ഓട്ടോയിലും ഇരുചക്രവാഹനങ്ങളിലുമായി വന്നാണ് മിക്കവരും വെള്ളം ശേഖരിക്കുന്നത്. നടുപ്പതിയിലെ മിക്ക കുടിവെള്ളപദ്ധതികളും കുടിവെള്ളപദ്ധതികളും സ്വകാര്യ കിണറുകളും വേനൽക്കാല ആരംഭത്തിനുമുന്നേ വറ്റിത്തുടങ്ങിയിരുന്നു.

മുതലമട ഒന്നാംവാർഡിലുള്ള ഈ സ്‌ഥലത്ത് ലോറിവെള്ളം എത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിച്ചതോടെയാണ് കൃഷ്ണൻകുട്ടിയുടെ സേവനത്തിലൂടെ കുടിവെള്ളം നല്കുന്നത്. മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനും മറ്റുമുള്ള വൈദ്യുതി ചെലവുകളും കൃഷ്ണൻകുട്ടി തന്നെയാണ് വഹിക്കുന്നത്.