അമിതഭാരം കയറ്റിയ വാഹനങ്ങൾ അപകടം സൃഷ്‌ടിക്കുന്നു
അഞ്ചൽ: കിഴക്കൻ മലയോരപാതകളിലൂടെ എണ്ണപ്പനങ്കുലകൾ അമിതമായി കയറ്റി വരുന്ന വാഹനങ്ങൾ വഴിയാത്രക്കാർക്ക്പേടി സ്വപ്നമാകുന്നു.അടുത്തിടെ പത്തടിജംഗ്ഷന് സമീപത്ത്ക്രമാതീതമായി പനങ്കുലകയറ്റിവന്നലോറി റോഡിന് വശത്തേക്ക്മറിഞ്ഞു. റോഡിലെ വളവ്തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ടതാണ് മറിയാൻ കാരണമായത്. സംഭവത്തിൽ ആളപായമൊന്നുമുണ്ടായില്ല.ഇത്തരം സംഭവങ്ങൾ കിഴക്കൻ മലയോര റോഡുകളിൽ സ്‌ഥിരമായി സംഭവിക്കാറുള്ളതാണ്.

ഏരൂർ, ഭാരതീപുരം, ആയിരനല്ലൂർ, ചിതറ മുതലായ തോട്ടങ്ങളിൽ നിന്നും ശേഖരിക്കുന്ന പനങ്കുലകൾപ്രോസസ്സിംഗിനായി കോട്ടയത്തേക്കാണ് കൊണ്ടു പോകേണ്ടത്.ഇത് കൊണ്ട് പോകുന്നത് കരാറടിസ്‌ഥാനത്തിലാണ്. മിക്കപ്പോഴും ഏറെ പഴക്കം ചെന്നതും ബുക്കും പേപ്പറും ഇല്ലാത്തതുമായലോറികളായിരിക്കും ഇത്തരം ഓട്ടത്തിന് കരാറുകാരെടുക്കുന്നത്.

ശമ്പളം കുറച്ചു നൽകിയാൽ മതിയെന്ന കാരണത്താൽ വിദഗ്ദ്ധരല്ലാത്ത വരെയായിരിക്കും ഡ്രൈവർമാരായി നിയോഗിക്കുന്നതും.ഇതും അപകങ്ങൾക്ക് കാരണമാണ്. റോഡുകളുടെ പ്രത്യേകതയും അപകടത്തിന് കാരണമാകാറുണ്ട്.പൊതുവേ കയറ്റങ്ങളും, ഇറക്കങ്ങളും ചരിവുകളും ഏറെയുള്ളതാണ് മലയോരപാതകൾ. നല്ല ’പരിചയമില്ലാത്തവർ വാഹനമോടിച്ചാൽ അപകടങ്ങളുണ്ടാകുമെന്ന കാര്യം തീർച്ചയാണ്.

വാഹനത്തിൽ ലോഡ് കയറ്റുന്നതിന് നിഷ്കർഷിച്ചിട്ടുള്ള മോട്ടോർ വാഹന നിബന്ധനകളൊന്നും പാലിക്കാറില്ല. ശരിയായ രീതിയിൽ വരിഞ്ഞ് മുറുക്കാതെയാണ് വാഹനത്തിന്റെ ബോഡി ലവലിൽ നിന്നും വളരെ ഉയരത്തിൽ പനങ്കുല കയറ്റി വയ്ക്കുന്നത്. ഇതാണ് പലപ്പോഴും വാഹനത്തിന്റെ ബാലൻസ് തെറ്റുന്നതിന് കാരണമാകുന്നത്. ഇത്തരം ലോഡുകളുമായി വരുന്ന വാഹനങ്ങൾ പോലീസോ, മോട്ടോർ വാഹന വകുപ്പ് അധികൃതരോപരിശോധനയ്ക്ക്വിധേയമാക്കാത്തതും ഇത്തരം നിയമ ലംഘനത്തിന് സഹായകമാണ്.