തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പു​ഴ​യും ടൗ​ണും ചീ​ഞ്ഞു​നാ​റു​ന്നു; മ​ഴ​ക്കാ​ല രോ​ഗ​ഭീതിയിൽ ക​രു​വ​ഞ്ചാ​ൽ
കരുവഞ്ചാൽ: മാ​ലി​ന്യ​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞ് ക​രു​വ​ഞ്ചാ​ൽ ടൗ​ണും പു​ഴ​യും. ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ൽ പാ​ല​ത്തി​നു സ​മീ​പം ഇ​രു​വ​ശ​വും മാ​ലി​ന്യ​ങ്ങ​ളു​ടെ കൂ​ന്പാ​ര​മാ​ണ്. അ​ഞ്ഞൂ​റി​ല​ധി​കം ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ള്ള ക​രു​വ​ഞ്ചാ​ൽ ടൗ​ണും മാ​ലി​ന്യ​നി​ക്ഷേ​പ​ത്തിൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. ടൗ​ണി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ സംവിധാനങ്ങൾ ഇ​ല്ലാ​ത്ത​ത് വ്യാ​പാ​രി​ക​ളെ​യും ജ​ന​ങ്ങ​ളെ​യും ദു​രി​ത​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. പ്ലാ​സ്റ്റി​ക് മാലിന്യ ങ്ങളും പ​ഴം, പ​ച്ച​ക്ക​റി, ഹോ​ട്ട​ൽ മാ​ലി​ന്യ​ങ്ങ​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്നി​ലും പു​ഴ​യോ​ര​ത്തു​മാ​ണ് ത​ള്ളു​ന്ന​ത്. ക​രു​വ​ഞ്ചാ​ലി​ലെ മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ലെ അ​വ​സ്ഥ​യും വി​ഭി​ന്ന​മ​ല്ല.

അവശിഷ്ടങ്ങൾ പൊ​തു​സ്ഥ​ല​ത്തു​ത​ന്നെ. മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ നി​ന്നും പു​ഴ​യി​ൽ ത​ള്ളു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വും ഇ​തി​നി​ടെ ഉ​യ​ർ​ന്നി​രു​ന്നു. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മത്സ്യവി​ല്പ​ന റോ​ഡ​രി​കി​ലാ​ണ്. ഇത് കടുത്ത ദുർഗന്ധത്തിനും ഇടയാക്കുന്നു.

പാ​ല​ത്തി​നു സ​മീ​പ​ത്തെ അ​ധി​കൃ​ത മ​ത്സ്യ​-മാം​സ വി​ല്പ​ന​ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ഇ​നി​യും നി​യ​ന്ത്രി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​വി​ടെ മാ​ലി​ന്യ​ങ്ങ​ൾ പ​ര​സ്യ​മാ​യി പു​ഴ​യി​ലേ​ക്ക് ത​ള്ളു​കയാണ്. ടൗ​ണി​ലെ ഓ​വു​ചാ​ലു​ക​ളു​ടെ പ​ല​ഭാ​ഗ​ത്തും മാ​ലി​ന്യം തി​ങ്ങി​നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. വി​ട​വു​ക​ളി​ൽ കൂ​ടി മാ​ലി​ന്യം ഓ​വു​ചാ​ലു​ക​ളി​ലേ​ക്ക് ത​ള്ളു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. മാലിന്യം നിറഞ്ഞ ഓ​വു​ചാ​ലു​ക​ൾ മ​ഴ​ക്കാ​ല​മാ​യാ​ൽ നി​റ​ഞ്ഞൊ​ഴു​കും. ടൗ​ണി​ലെ ചി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ മ​റ​വു​പ​റ്റി അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളും പു​ഴ​യെ മ​ലി​ന​പ്പെ​ടു​ത്തു​ന്നു.

മ​ലി​ന​ജ​ലം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള പൈ​പ്പു​ക​ളിൽ കൂടി മാ​ത്ര​മ​ല്ല ശൗ​ചാ​ല​യ​ത്തി​ന്‍റെ ടാങ്കുകൾ നി​റ​ഞ്ഞും മാലിന്യം പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്നു. ഇക്കാര്യം പ​ല​വ​ട്ടം ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെടു ത്തിയിട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ടൗ​ണും പു​ഴ​യും മാ​ലി​ന്യ​ങ്ങ​ളാ​ൽ നി​റ​യു​ന്പോ​ഴും പ​ഞ്ചാ​യ​ത്ത്-​ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് യാ​തൊ​രു കു​ലു​ക്ക​വു​മി​ല്ല. വ​ർ​ഷാ​വ​ർ​ഷം ന​ട​ത്തി​വ​രു​ന്ന ടൗ​ൺ-​പു​ഴ ശു​ചീ​ക​ര​ണം വ​രെ പേ​രി​നു മാ​ത്ര​മാ​യി. മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ജ​നം നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.

മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ൾ. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് ഇ​തി​നാ​യി ഫ​ണ്ട് മു​ട​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത് വ്യാ​പ​ക എ​തി​ർ​പ്പി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ടൗ​ണി​ന്‍റെ പ​ല​ഭാ​ഗ​വും ചീ​ഞ്ഞു​നാ​റും. മ​ഴ​യ്ക്കു മു​ന്പ് കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെയ്തില്ലെങ്കിൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും പകരും. ഇ​പ്പോ​ൾ ത​ന്നെ ടൗ​ണി​ലെ മി​ക്കയിടങ്ങളും കൊ​തു​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ക​രു​വ​ഞ്ചാ​ൽ ടൗ​ണും പു​ഴ​യും മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സ​ന്പൂ​ർ​ണ ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ളും അനിവാര്യമാണ്. ഇ​തി​നാ​യി വ്യാ​പാ​രി​ക​ളും ഗ്രാമപ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും കൈ​കോ​ർ​ക്ക​ണം.




ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു
ക​ണ്ണൂ​ർ: ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മേ​ലെ ചൊ​വ്വ തു​ഷാ​ര​യി​ൽ ച ......
യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു‌ മ​രി​ച്ചു
ക​ണ്ണൂ​ർ: യു​വാ​വി​നെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​ക്കോ​ട് പ​ര​പ്പ​യി​ലെ ഇ​ര​ട്ട​ക്കാ​ലി​ൽ വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ സ​ന്തോ ......
Nilambur
LATEST NEWS
വീ​ണ്ടും ഒ​ത്തു​ക​ളി വി​വാ​ദം; പാ​ക് ഓ​പ്പ​ണ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം വി​ല​ക്ക്
കെ.​ആ​ർ.​കെ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ​സ്പെ​ൻ​ഡ് ചെ​യ്തു
ക​ളി​ക്കു​ന്ന കോ​ഹ്ലി​യേ​ക്കാ​ൻ പ്ര​തി​ഫ​ലം പ​രി​ശീ​ലി​പ്പി​ക്കു​ന്ന ശാ​സ്ത്രി​ക്ക്
ക​രോ​ളി​ന മാ​രി​നെ ത​ക​ർ​ത്ത് ഡെ​ൻ​മാ​ർ​ക്കി​ൽ സൈ​ന​യു​ടെ മു​ന്നേ​റ്റം
പ​ദ്മാ​തി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; പൊ​ട്ടി​ത്തെ​റി​ച്ച് ദീ​പി​ക പ​ദു​ക്കോ​ണ്‍
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് ബ​ത്തേ​രി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്
ചാ​യയുടെ വി​ല​യെച്ചൊല്ലി ത​ർ​ക്കം: ക​സ്റ്റ​ഡി​യി​ലാ​യ ലോട്ടറിവ്യാപാരിയെ ഭാഗ്യദേവത കടാക്ഷിച്ചു
ജിഎസ്ടി മാന്ദ്യത്തിൽ കുരുങ്ങാതെ നി​ല​മ്പൂ​ര്‍ തേ​ക്ക്
തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്ക് ആ​കാ​ശ​പാ​ത​യി​ൽ ആ​ഹ്ളാ​ദ​യാ​ത്ര
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത മു​ഖ​മു​ദ്ര​യാ​ക്ക​ണം: മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.