നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്ക് ആ​ശ്വാ​സമായി ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു
ഇ​രി​ട്ടി: ഇ​രി​ട്ടി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും അ​ങ്ങാ​ടി​ക്ക​ട​വ് സെ​ന്‍റ് വി​ന്‍​സെ​ന്‍റ് ഡി പോ​ള്‍ സൊ​സൈ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​ധ​ന​രാ​യ വൃ​ക്ക രോ​ഗി​ക​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​നാ​യി ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.

വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് ഒ​രു കൈ​ത്താ​ങ്ങ് - ആ​യി​രം ഡ​യാ​ലി​സി​സ് സൗ​ജ​ന്യം. പ​ദ്ധ​തി 26 ന് ​വെെകുന്നേരം നാ​ലി​ന് ഇ​രി​ട്ടി അ​മ​ല ആ​ശു​പ​ത്രി ഗ്രൗ​ണ്ടി​ല്‍ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​രി​ട്ടി ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​ഡി.​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ചെ​യ​ര്‍​മാ​ന്‍ ഫാ.​ഡേ​വി​സ് ചി​റ​മ്മ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ഹാ​യ​ധ​നം കൈ​മാ​റ​ല്‍ ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ സി.​എ.​ശി​വ​പ്ര​സാ​ദും ചി​കി​ത്സാ ഫ​ണ്ട് സ്വീ​ക​ര​ണം ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​പി.​അ​ശോ​ക​നും ആ​ദ്യ ടോ​ക്ക​ണ്‍ ന​ല്‍​ക​ല്‍ ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഇ​ല​ക്ട് ഡെ​ന്നീ​സ് തോ​മ​സും ത​യ്യി​ല്‍ മെ​ഷീ​ന്‍ വി​ത​ര​ണം ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലും നി​ര്‍​വ​ഹി​ക്കും.

അ​ങ്ങാ​ടി​ക്ക​ട​വ് സെ​ന്‍റ് വി​ന്‍​സെന്‍റ് ഡി​ പോ​ള്‍ സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി ഫാ.​തോ​മ​സ് മു​ണ്ട​മ​റ്റം, അ​മ​ല കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി ഡോ.​മാ​ത്യു കു​ര്യ​ന്‍ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​യും.

ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തി​ന്‍റെ ശ​താ​ബ്ദി വ​ര്‍​ഷ​മാ​ണി​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഇ​രി​ട്ടി ല​യ​ണ്‍​സ് ക്ല​ബും അ​ങ്ങാ​ടി​ക്ക​ട​വ് സെ​ന്‍റ് വി​ന്‍​സെ​ന്‍റ് ഡി​പോ​ള്‍ സൊ​സൈ​റ്റി​യും നേ​രി​ട്ട് കൈ​മാ​റു​ന്ന 12 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​യി​രം സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ല​ഭ്യ​മാ​ക്കു​ന്ന​ത്.

സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി തു​ട​രാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​ഡി.​ജോ​സ്, സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യു കു​ര്യ​ൻ, അ​മ​ല കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.