ഇ​ള​ന്പ​ച്ചി അ​ടി​പ്പാ​ത​യും തൃ​ക്ക​രി​പ്പൂ​ർ സ്റ്റേ​ഷ​ൻ ന​ട​പ്പാ​ത​യും 27ന് ​തു​റ​ക്കും
തൃ​ക്ക​രി​പ്പൂ​ർ: തെ​ക്കേ തൃ​ക്ക​രി​പ്പൂ​രി​ലെ യാ​ത്രാ ദു​രി​ത​ത്തി​നു അ​റു​തി വ​രു​ത്തി ഇ​ള​ന്പ​ച്ചി-​ത​ലി​ച്ചാ​ലം അ​ടി​പ്പാ​ത 27ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും. തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ന​ട​പ്പാ​ത​യും 27ന് ​തു​റ​ന്നു കൊ​ടു​ക്കും. പ്ര​ധാ​ന പാ​ത​യി​ലെ ഇ​ള​ന്പ​ച്ചി​യെ​യും ത​ലി​ച്ചാ​ലം പ്ര​ദേ​ശ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ആ​രം​ഭി​ച്ച​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ടു കോ​ടി​യും ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച ഒ​രു കോ​ടി​യും ഉ​ൾ​പ്പെ​ടെ മൂ​ന്നു കോ​ടി ചെ​ല​വി​ട്ടാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ലും ഉ​യ​ര​ത്തി​ലു​മാ​ണു അ​ടി​പ്പാ​ത. ഇ​തു​വ​ഴി ചെ​റി​യ ബ​സു​ക​ൾ​ക്കും ലോ​റി​ക​ൾ​ക്കും ക​ട​ന്നു​പോ​കാ​വു​ന്ന ത​ര​ത്തി​ലാ​ണ് പാ​ത.

2020 ഓ​ടെ പാ​ല​ക്കാ​ട് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള ലെ​വ​ൽ ക്രോ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണു ഇ​ള​ന്പ​ച്ചി​യി​ൽ അ​ടി​പ്പാ​ത നി​ർ​മി​ച്ചു ഗ​താ​ഗ​ത​ത്തി​നു ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. ഇ​ള​ന്പ​ച്ചി, പൊ​റോ​പ്പാ​ട്, കൈ​ക്കോ​ട്ട് ക​ട​വ്, ക​ണ്ണ​ങ്കൈ മേ​ഖ​ല​യി​ലു​ള​ള​വ​ർ​ക്കു കാ​ര-​ത​ലി​ച്ചാ​ലം പാ​ലം വ​ഴി ദേ​ശീ​യ​പാ​ത​യി​ലേ​ക്കും പ​യ്യ​ന്നൂ​രി​ലേ​ക്കും എ​ത്തി​പ്പെ​ടു​ന്ന​തി​നു അ​ടി​പ്പാ​ത ഗു​ണ​ക​ര​മാ​വും.

81.5 ല​ക്ഷം ചെല​വി​ട്ടാ​ണ് ഒ​ന്ന്, ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളെ ബ​ന്ധി​പ്പി​ച്ചു​ള​ള ന​ട​പ്പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ട്രാ​ക്കി​ൽ വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​താ​ണു നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണം. ഒ​ന്നാം ന​ന്പ​ർ ഫ്ളാ​റ്റ് ഫോം ​ഉ​യ​രം കൂ​ട്ടു​ന്ന​തും പു​തി​യ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​വും പുരോ​ഗമി​ക്കു​ക​യാ​ണ്. പി.​ക​രു​ണാ​ക​ര​ൻ എം​പി​യു​ടെ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി തൃ​ക്ക​രി​പ്പൂ​രും ആ​ദ​ർ​ശ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ പേ​രി​ൽ മാ​ത്ര​മേ ആ​ദ​ർ​ശു​ള്ളൂ​വെ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ൽ​ക്കു​ന്നു. ഇ​തി​നു പു​റ​മെ വെ​ള​ളാ​പ്പ് റോ​ഡി​ലും ബീ​രി​ച്ചേ​രി​യി​ലും ര​ണ്ട് മേ​ൽ​പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ഇ​തു​വ​രെ ഫ​ലം​ക​ണ്ടി​ട്ടി​ല്ല. ഇ​ള​ന്പ​ച്ചി അ​ടി​പ്പാ​ത 27ന് ​രാ​വി​ലെ പ​ത്തി​നും റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ മേ​ൽ​പ്പാ​ലം 11നും ​പി. ക​രു​ണാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.