മ​ഡി​യ​ൻ കൂ​ലോം ക​ല​ശ​മ​ഹോ​ത്സ​വം 23, 24 തിയ​തി​ക​ളി​ൽ
Friday, May 19, 2017 1:40 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ഉ​ത്ത​ര​മ​ല​ബാ​റി​ലെ പ്ര​സി​ദ്ധ​മാ​യ മ​ഡി​യ​ൻ കോ​വി​ല​കം ക്ഷേ​ത്ര​പാ​ല​ക ക്ഷേ​ത്ര​ത്തി​ലെ ക​ല​ശ മ​ഹോ​ത്സ​വം 23,24 തി​യ​തി​ക​ളി​ൽ ന​ട​ക്കും. 23ന് ​അ​ക​ത്തേ ക​ല​ശം.
അ​ക​ത്തെ ക​ല​ശ​ത്തി​ന് അ​ടോ​ട്ട് മു​ത്തേ​ട​ത്ത് കു​തി​ര്, കി​ഴ​ക്കു​ക​ര ഇ​ള​യി​ട​ത്ത് കു​തി​ര് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ക​ല​ശ​ങ്ങ​ൾ എ​ത്തും.
24ന് ​പു​റ​ത്തേ ക​ല​ശം. മ​ടി​ക്കൈ , കി​ഴ​ക്കും​ക​ര, അ​ടോ​ട്ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ക​ള​രി​ക​ളി​ൽ നി​ന്ന് ആ​റു ക​ല​ശ​ങ്ങ​ൾ എ​ത്തും. ക​ല​ശ​മ​ഹോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ഓ​ല​കൊ​ത്ത​ൽ ച​ട​ങ്ങ് ഇ​ന്നു ന​ട​ക്കും.
ക​ല​ശ​ദി​വ​സ​ങ്ങ​ളി​ൽ മ​ണ​വാ​ള​നും മ​ണ​വാ​ട്ടി​യും മാ​ഞ്ഞാ​ളി​യ​മ്മ, ക്ഷേ​ത്ര​പാ​ല​ക​നീ​ശ്വ​ര​ൻ, മ​ഡി​യ​ൻ കാ​ള​രാ​ത്രി​യ​മ്മ, ന​ട​യി​ൽ ഭ​ഗ​വ​തി എ​ന്നീ തെ​യ്യ​ക്കോ​ല​ങ്ങ​ൾ കെ​ട്ടി​യാ​ടും.