സോ​ണ​ൽ ഓ​ഫീ​സി​ന​ക​ത്ത് സിഐ​ടിയു കൊ​ടി; പ്ര​തി​ഷേ​ധ​വു​മാ​യി ബിജെപി
പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ നെ​ട്ട​യം സോ​ണ​ൽ ഓ​ഫീ​സി​ന​ക​ത്ത് സിഐടി​യു​വി​ന്‍റെ കൊ​ടി നാ​ട്ടി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ബിജെപി രം​ഗ​ത്തെ​ത്തി. ഇ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ബിജെപി കൗ​ണ്‍​സി​ല​ർ​മാ​ർ അ​റി​യി​ച്ചു. ഓ​ഫീ​സി​ന്‍റെ ചു​മ​രി​ൽ ആ​ണി അ​ടി​ച്ചാ​ണ് കൊ​ടി നാ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നാ​ണ് കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​യു​ന്ന​ത്. ബിജെ​പി നെ​ട്ട​യം ഏ​ര്യാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.