മാ​ര​കാ​യു​ധ​വു​മാ​യി ബ​ഹ​ള​ം: യു​വാ​വി​നെ നി​സാ​ര കു​റ്റം ചു​മ​ത്തി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​താ​യി പ​രാ​തി
പ​ന​മ​രം: മാ​ര​കാ​യു​ധ​വു​മാ​യി പ​ന​മ​രം ടൗ​ണി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് നി​സാ​ര കു​റ്റം ചു​മ​ത്തി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 10.30ന് പ​ന​മ​രം സ്വ​ദേ​ശി​യാ​യ യു​വാ​വ് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെയും തൊ​ട്ട​ടു​ത്ത പ​ള്ളി​ക്ക് മു​ന്പി​ൽ നി​ന്ന ആ​ളു​ക​ളെയുമാണ് ആ​യു​ധ​വു​മാ​യി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി പ​ന​മ​രം സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു.

എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ നി​സാ​ര കു​റ്റം ചു​മ​ത്തി യു​വാ​വി​നെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു​വെ​ന്നറിഞ്ഞതിനെ തു​ട​ർ​ന്ന്് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ വൈ​കിട്ട് നാ​ലോ​ടെ സ്റ്റേ​ഷ​നി​ൽ എ​ത്തി ഇ​തി​നെ ചോ​ദ്യം ചെ​യ്തു.

പി​ടി​കൂ​ടി​യ യു​വാ​വി​ന്‍റെ ആ​യു​ധം സ്റ്റേ​ഷ​നി​ൽ പി​ടി​ച്ച് വച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ യാൾ പ്ര​തി​യാ​ണെന്ന് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. ഷി​ജു പ​റ​ഞ്ഞു. യു​വാ​വി​നെ വി​ട്ട​യ​ച്ച സം​ഭ​വം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

യു​വാ​വി​ന്‍റെ പേ​രി​ൽ നി​യ​മ ന​ട​പ​ടി എ​ടു​ക്കും വ​രെ സ്റ്റേ​ഷ​നി​ൽ സ​മ​ര​വു​മാ​യി ഇ​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ച​തി​നെ ത്തുട​ർ​ന്ന് ഡി​വൈ​എ​സ്പി സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

സം​ഭ​വ​ത്തി​ൽ വീ​ഴ്ച്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ ന​ട​പ​ടി സിഎെ സ്വി​ക​രി​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ല​്കി. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു. സ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, പി.​ജി. അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.