അ​ടി​മാ​ലി​യി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള വൈ​ദ്യു​തി ശ്മ​ശാ​നം ഒ​രു​ങ്ങു​ന്നു
അ​ടി​മാ​ലി: പ​ഞ്ചാ​യ​ത്തി​ൽ ആ​ധു​നി​ക രീ​തി​യി​ലൂ​ള്ള പൊ​തു​ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ലോ​ക​ബാ​ങ്കി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ച ര​ണ്ടു​കോ​ടി രൂ​പ​യി​ൽ 40 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി ചി​ല​വ​ഴി​ക്കു​ന്ന​ത്.
വൈ​ദ്യു​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദ​ഹി​പ്പി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പു​ക​യും മ​ണ​വും വ​ലി​യ ടാ​ങ്കി​ലെ വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി അ​വി​ടെ​നി​ന്നും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ പു​റം​ത​ള്ളു​ന്ന ആ​ധു​നി​ക സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
1990-ലാ​ണ് ദേ​ശീ​യ പാ​ത​യോ​ര​ത്ത് കൂ​ന്പ​ൻ​പാ​റ​യി​ൽ പൊ​തു​ശ്മ​ശാ​ന​ത്തി​നാ​യി സ്ഥ​ലം വാ​ങ്ങി​യ​ത്. വാ​ങ്ങി​യ​പ്പോ​ൾ​ത​ന്നെ ഈ ​ഭൂ​മി സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​വി​ടെ പാ​റ​കെ​ട്ടാ​ണെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ട​ക്കം​ചെ​യ്യു​ക അ​സാ​ധ്യ​മാ​ണെ​ന്നു​മാ​യി​രു​ന്നു ആ​ക്ഷേ​പം. 20 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് ചു​റ്റു​മ​തി​ലും പു​റ​ത്തു​നി​ന്നും മ​ണ്ണ് കൊ​ണ്ടു​വ​ന്ന് നി​ര​ത്തി ശ്മ​ശാ​നം തു​ട​ങ്ങി. എ​ന്നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ച് ര​ണ്ടു​ദി​വ​സ​ത്തി​ന​കം നാ​യ്ക്ക​ൾ മൃ​ത​ദേ​ഹം വ​ലി​ച്ചി​ഴ​ച്ച സം​ഭ​വ​മു​ണ്ടാ​യി. പാ​റ​കെ​ട്ടി​ൽ കു​ഴി​യെ​ടു​ക്കു​വാ​ൻ ക​ഴി​യാ​ത്ത​താ​യി​രു​ന്നു പ്ര​ശ​ന​ത്തി​ന് കാ​ര​ണം.