നി​യ​മ​സാ​ക്ഷ​ര​താ പ​ദ്ധ​തി തെ​​ളി​മ​യു​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം
ആ​ല​പ്പു​ഴ: ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​ന്പൂ​ർ​ണ നി​യ​മ​സാ​ക്ഷ​ര​താ പ​ദ്ധ​തി​യാ​യ തെ​ളി​മ​യു​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ 52 വാ​ർ​ഡു​ക​ളി​ലും വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി​യു​ള്ള സ​ർ​വേ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ 52 വാ​ർ​ഡു​ക​ളി​ലും വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി​യാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ്, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, പു​ന്ന​പ്ര എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ്, സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, കാ​ർ​മ​ൽ പോ​ളി ടെ​ക്നി​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ൻ​സി​സി, എ​ൻ​എ​സ്സ്െ വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ർ​ഡ് മെ​ന്പ​ർ​മാ​രു​ടെ​യും പാ​രാ ലീ​ഗ് വോ​ള​ന്‍റി​യ​ർ​മാ​രു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ​യും ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്.

കു​ട്ടി​ക​ൾ, മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​ർ, ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​വ​ർ, മ​യ​ക്കു​മ​രു​ന്നി​നു അ​ടി​മ​ക​ളാ​യ​വ​ർ, ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ, മ​നു​ഷ്യ​ക്ക​ട​ത്തി​നും വാ​ണി​ജ്യ​പ​ര​മാ​യ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നും ഇ​ര​യാ​യ​വ​ർ, അ​സം​ഘ​ടി​ത്മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ എ​ന്നി​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​യ​മ​സേ​വ​ന​ങ്ങ​ൾ, ദാ​രി​ദ്യ്ര​നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക​ളു​ടെ ഫ​ല​പ്ര​ദ​മാ​യ ന​ട​ത്തി​പ്പ് എ​ന്നീ ഒ​ന്പ​തു പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രെ ക​ണ്ടെ​ത്തി നീ​തി അ​വ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തെ​ളി​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സ​ർ​വേ ന​ട​ത്തു​ന്ന​ത്. പ​ര​മാ​വ​ധി ര​ണ്ടു​ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വേ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ഒ​ന്പ​തു ഹൈ​ലെ​വ​ൽ ക​മ്മി​റ്റി​ക​ൾ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് പ​രി​ഹാ​രം ക​ണ്ടെ​ത്തും.

പ​ദ്ധ​തി​യു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം 24നു ​രാ​വി​ലെ പ​ത്ത​ര​യ്ക്ക് ആ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സ​ർ​വേ​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നും ജി​ല്ലാ ജ​ഡ്ജി​യു​മാ​യ കെ.​എം. ബാ​ല​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി വി. ​ഉ​ദ​യ​കു​മാ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ്, തെ​ളി​മ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​എ. റ​സാ​ഖ്, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​ർ, എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രാ​യ എ. ​നാ​രാ​യ​ണ​ൻ, ജി. ​അ​നു​പ​മ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.