വ​ള്ളം ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ 46 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
ആ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ള​ത്തി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​പ്പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് തോ​ട്ട​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്ന് ആ​റൻമുള അ​പ്പ​ൻ എ​ന്ന വ​ള്ള​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ 46 തൊ​ഴി​ലാ​ളി​ക​ളാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽ​നി​ന്ന് 9.17 വ​ട​ക്ക് നോ​ട്ടി​ക്ക​ൽ​മൈ​ൽ ദൂ​രെ ക​ട​ലി​ൽ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ടു​ങ്ങി​പ്പോ​യ​ത്.
ഉ​ട​മ ബാ​ബു​വി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യും, ബാ​ബു ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫി​ഷ​റീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം ആ​റോ​ടെ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​രാ​യി ക​ര​യി​ലെ​ത്തി​ച്ച​ു. ശ​നി​യാ​ഴ്ച​യാ​ണ് സം​ഘം മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​ത്.
ഫി​ഷ​റീ​സ് എസ്ഐഹാ​ഷി​ദ്, നീ​ണ്ട​ക​ര മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ദ​ർ​ശ്, ജി​ജോ, ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ ജ​യ​ൻ, ഫെ​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.