കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ലി​ലെ വാഹന പാ​ർ​ക്കിം​ഗ് ഫീ​സ് വർധന: പ്രതിഷേധം വ്യാപകം
കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ലെ താ​ഴ​ത്തെ നി​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ഈ​ടാ​ക്കു​ന്ന തു​ക ഇ​ര​ട്ടി​യാ​ക്കി​യ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം . നാ​ല് ച​ക്ര വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ഫീ​സാ​ണ് കു​ത്ത​നെ കൂ​ട്ടി​യ​ത്. നേ​ര​ത്തെ 20 രൂ​പ​യ്ക്ക് എ​ട്ട് മ​ണി​ക്കൂ​ർ പാ​ർ​ക്ക് ചെ​യ്യാ​മാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ ര​ണ്ട് മ​ണി​ക്കൂ​ർ ആ​ക്കി ചു​രു​ക്കു​യാ​ണ് ചെ​യ്ത​ത്. ഇ​നി എ​ട്ട് മ​ണി​ക്കൂ​ർ നാ​ല് ച​ക്ര​വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ 40 രൂ​പ ന​ൽ​ക​ണം. നാ​ല് മ​ണി​ക്കൂ​റി​ന് 30ഉം 16 ​മ​ണി​ക്കൂ​റി​ന് 50ഉം 24 ​മ​ണി​ക്കൂ​റി​ന് 80 രൂ​പ​യു​മാ​ക്കി. നേ​ര​ത്തെ 16 മ​ണി​ക്കൂ​റി​ന് 40ഉം 24​മ​ണി​ക്കൂ​റി​ന് 60ഉം ​ആ​യി​രു​ന്നു ഫീ​സ്. നേ​ര​ത്തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ട്ട് മ​ണി​ക്കൂ​റി​നാ​യി​രു​ന്നു 10 രൂ​പ.
എ​ന്നാ​ലി​പ്പോ​ൾ ഇ​ത് നാ​ല് മ​ണി​ക്കൂ​റാ​ക്കി ചു​രു​ക്കി. നാ​ല് മു​ത​ൽ എ​ട്ട് മ​ണി​ക്കൂ​ർ വ​രെ 12 രൂ​പ​യു​മാ​ക്കി. ന​ഗ​ര​ത്തി​ലെ മ​റ്റി​ട​ങ്ങ​ളി​ൽ വാ​ങ്ങു​ന്ന​തി​നെ​ക്കാ​ൾ ഇ​ര​ട്ടി​യാ​ണ് പു​തി​യ നി​ര​ക്കെ​ന്ന ആ​ക്ഷേ​പ​വു​മാ​യി യാ​ത്ര​ക്കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. നി​ര​ക്ക് വ​ർ​ധ​ന വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണു​ണ്ടാ​ക്കു​ക​യെ​ന്ന് പ​തി​വു യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. അ​യ​ൽ ജി​ല്ല​ക​ളി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​വ​രും മ​റ്റും രാ​വി​ലെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ രാ​ത്രി​യാ​ണ് എ​ടു​ക്കു​ക. മ​ഴ​യും വെ​യി​ലു​മേ​ൽ​ക്കാ​തെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ല​രും കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ നി​ര​ക്ക് വ​ന്ന​തോ​ടെ മി​ക്ക​വ​രും വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം ടെ​ർ​മി​ന​ലി​ന്‍റെ താഴത്തെ നിലയി​ൽ മ​ഴ പെ​യ്താ​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​തു​മൂ​ലം വാ​ഹ​ന​പാ​ർ​ക്കിം​ഗി​നും പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ ഫീ​സ് നി​ര​ക്കി​ൽ മാ​ത്രം മാ​റ്റം വ​രു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.