റോ​ഡ​രി​കി​ലെ കാ​ന​ക​ൾ വൃ​ത്തി​യാ​ക്കി
അ​ങ്ക​മാ​ലി: കി​ട​ങ്ങൂ​ർ ഗാ​ന്ധി​ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​മാ​ലി- മ​ഞ്ഞ​പ്ര റൂ​ട്ടി​ൽ യൂ​ദാ​പു​രം ജം​ഗ്ഷ​ൻ മു​ത​ൽ ഗാ​ന്ധി​ക്ക​വ​ല വ​രെ റോ​ഡി​നു ഇ​രു​വ​ശ​ത്തു​മു​ള്ള കാ​ന​ക​ൾ മാ​ലി​ന്യ​വും ചെ​ളി​യും നീ​ക്കി വൃ​ത്തി​യാ​ക്കി. ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും ഈ ​ഭാ​ഗ​ത്ത് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് പ​തി​വാ​ണ്.
കാ​ന​ക​ൾ വൃ​ത്തി​യാ​ക്കി​യ​തോ​ടെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​യി. കാ​ന​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം റോ​ജി എം.​ജോ​ണ്‍ എം​എ​ൽ​എ​നി​ർ​വ്വ​ഹി​ച്ചു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വൈ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ജിന്‍റോ വ​ർ​ഗീ​സ്, രാ​ജി ബി​നി​ഷ്, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​പി.​ ചാ​ക്കോ​ച്ച​ൻ തെ​ക്കേ​ക്ക​ര, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ ശ്രീ​ധ​ര​മേ​നോ​ൻ, കെ.​ ഗോ​വി​ന്ദ​ൻ നാ​യ​ർ, ഇ.​സി. ജോ​സ്, ഫി​യോ ഫ്രാ​ൻ​സി​സ്, പി.​ജെ. ​ബാ​ബു പു​തു​വ, ജെ​യിം​സ് മം​ഗ​ലി, അ​നൂ​പ് മോ​ഹ​ന​ൻ, എം.​എ​സ്. ​ര​തീ​ഷ് കു​മാ​ർ, ജോ​ബി ഇ​ട്ടൂ​പ്പ്, പി.​ബി.​ ര​വി, വി.​എ.​ രാ​ഹു​ല​ൻ, കെ.​ഒ.​ ജോ​ർ​ജ്, ബെ​ന്നി ഇ​ട​ശേ​രി, എ.​വി.​ ജോ​യ്, പി.​എം. ​ച​ന്ദ്ര​ൻ, എം.​ മോ​ഹ​ന​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.