കാ​ർ​ഷി​ക മി​ക​വി​നു​ള്ള അം​ഗീ​കാ​രം കൂ​ത്തു​പ​റ​മ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക്
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ കാ​ർ​ഷി​ക മി​ക​വി​ന് വീ​ണ്ടും അം​ഗീ​കാ​രം. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ പ​ച്ച​ക്ക​റി വ്യാ​പ​ന പ​ദ്ധ​തി​യി​ൽ മി​ക​ച്ച വി​ദ്യാ​ല​യ​ത്തി​നു​ള്ള ജി​ല്ലാ​ത​ല പു​ര​സ്കാ​ര​മാ​ണ് സ്കൂ​ളി​ന് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ട പ​ച്ച​ക്ക​റി​ക​ൾ ഭൂ​രി​ഭാ​ഗ​വും സ്കൂ​ളി​ൽ ത​ന്നെ കൃ​ഷി ചെ​യ്തു​ണ്ടാ​ക്കി​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഒ​പ്പം വി​വി​ധ ക​ലോ​ത്സ​വ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കാ​ൻ ന​ൽ​കു​ക​യും സ്കൂ​ളാ​വ​ശ്യം ക​ഴി​ച്ച് ബാ​ക്കി വ​ന്ന​വ സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് ന​ട​ത്തു​ന്ന പ​ച്ച​ക്ക​റി സ്റ്റാ​ളി​ൽ വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.
ഈ ​വ​ർ​ഷം സ്കൂ​ളാ​വ​ശ്യ​ത്തി​നു​വേ​ണ്ട മു​ഴു​വ​ൻ പ​ച്ച​ക്ക​റി​ക​ളും സ്കൂ​ളി​ൽ​ത​ന്നെ കൃ​ഷി ചെ​യ്തു​ണ്ടാ​കു​ന്ന​തി​നാ​യി സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്താ​ൽ മ​ഴ​മ​റ കൃ​ഷി​യും മ​റ്റു കൃ​ഷി​ക​ളും ചെ​യ്തി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. 15,000 രൂ​പ​യും ശി​ല്പ​വും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്.