യു​ഡി​എ​ഫി​ന്‍റെ വി​ദ്യാ​ഭ്യാ​സ​ ന​യ​ങ്ങ​ൾ ഫ​ലം ക​ണ്ടു​തു​ട​ങ്ങി: ഹ​ക്കീം കു​ന്നി​ൽ
വെ​ള്ള​രി​ക്കു​ണ്ട്:​യു​പി​എ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​വും കേ​ര​ള​ത്തി​ൻ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ളു​മാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തേ​ക്ക് കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ച്ച​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ. കെ​പി​എ​സ്ടി​എ ജി​ല്ലാ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​തു സ​ർ​ക്കാ​ർ താ​റു​മാ​റാ​ക്കി​യ പാ​ഠ്യ പ​ദ്ധ​തി​യും പാ​ഠ​പു​സ്ത​ക​ങ്ങ​ളും പ​രി​ഷ്ക​രി​ച്ച് ഗു​ണ​മേ​ൻ​മ​യു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യും പാ​ഠ​പു​സ്ത​ക​ളും​ന​ട​പ്പി​ലാ​ക്കി.

ഇ​ല്ലാ​താ​ക്കി​യ പ​രീ​ക്ഷ​ക​ൾ പു​ന​സ്ഥാ​പി​ച്ചും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വു​റ്റ​താ​ക്കി​യ​ത് ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രാ​ണ്. എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ വി​ദ്യാ​ല​യ ദൗ​തി​ക വി​ക​സ​ന​ത്തി​നാ​യി കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി​യ​ത് യു​ഡി​എ​ഫ് ആ​ണ്. ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് കോ​ടി​ക​ൾ മു​ട​ക്കി പ​ത്ര​പ​ര​സ്യം ന​ൽ​കി ഇ​ട​ത് സ​ർ​ക്കാ​ർ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ ത​ങ്ങ​ളു​ടേ​താ​ണെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി സെ​ക്ര​ട്ട​റി കേ​ശ​വ പ്ര​സാ​ദ് നാ​ണി​ത്തി​ലു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​രു മാ​ർ​ഗ​രേ​ഖ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ് സ​ലീം ക്ലാ​സ്സെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള വി​ദ്യാ​ഭ്യാ​സം നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ കെ.​എം സോ​മ​രാ​ജ​ൻ ക്ലാ​സ്സെ​ടു ത്തു.

​സം​സ്ഥാ​ന അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ.​എ​വു​ജി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗീ​ത കൊ​മ്മേ​രി, കെ.​സ​രോ​ജി​നി, പി.​ശ​ശി​ധ​ര​ൻ, ടി. ​ധ​ന​ഞ്ജ​യ​ൻ, കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി, കെ.​ഒ.​രാ​ജീ​വ​ൻ, എ.​വി.​ഗി​രീ​ശ​ൻ, മാ​ത്യു തോ​മ​സ്, ബി​ജു തോ​മ​സ്, പി.​ജെ.​ജോ​സ​ഫ്, കെ.​സി.​സെ​ബാ​സ്റ്റ്യ​ൻ, അ​ലോ​ഷ്യ​സ് ജോ​ർ​ജ്, പി.​എ.​സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് തോ​മ​സ്, ജോ​സ് മാ​ത്യു, പ്ര​ശാ​ന്ത് കാ​ന​ത്തൂ​ർ, ലി​സി ജേ​ക്ക​ബ്, ജോ​സ് മ​ണി​യ​ങ്ങാ​ട്ട്, ജി​ജി കു​ന്ന​പ്പ​ള്ളി, എം.​പി.​മോ​ഹ​ന​ൻ, ആ​ന്‍റ​ണി ക​ന്പു​ക്ക​ൽ, തോ​മ​സ് മാ​ത്യു, പി.​കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ, യൂ​സ​ഫ് കൊ​ട്ടി​യാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.