സേ​റ​യ്ക്കു​ണ്ടാ​യ അ​നു​ഭ​വം കേ​ര​ള​ത്തി​ന് അ​പ​മാ​നം: റോ​ഷി അ​ഗ​സ്റ്റി​ൻ
മു​ട്ടം: ലോ​ക ജൂ​നി​യ​ർ ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ വ​നി​താ​താ​രം സേ​റാ മ​രി​യ ജോ​യെ ര​ണ്ട​ര​മ​ണി​ക്കൂ​ർ നേ​രം നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പ്ര​തി​ഷേ​ധി​ച്ചു. മു​ട്ടം റൈ​ഫി​ൾ ക്ല​ബ്ബി​ലെ​ത്തി എം​എ​ൽ​എ സേ​റ​യെ സ​ന്ദ​ർ​ശി​ച്ചു.

ജ​ർ​മ​നി​യി​ൽ ന​ട​ന്ന ജൂ​ണി​യ​ർ വേ​ൾ​ഡ് ക​പ്പ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങും​വ​ഴി​യാ​ണ് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​ര​മാ​യ സേ​റ​യെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വ​ച്ച് അ​പ​മാ​നി​ച്ച​ത്. ഷൂ​ട്ടിം​ഗി​ൽ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ രാ​ജ്യ​ത്തെ ആ​ദ്യ മൂ​ന്നു റാ​ങ്കിം​ഗി​ൽ​പെ​ടു​ന്ന സേ​റ, ജ​ർ​മ​നി​യി​ൽ ന​ട​ന്ന ലോ​ക ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യി തി​രി​കെ വ​രും​വ​ഴി​യാ​ണ് മ​ത്സ​ര​ത്തി​നു​പ​യോ​ഗി​ച്ച തോ​ക്ക് എ​വി​ടെ​നി​ന്നും കി​ട്ടി​യ​താ​ണെ​ന്നും ചോ​ദി​ച്ച് അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ച​ത്.

മ​ല​യാ​ളി കൂ​ടി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ത​ന്നോ​ട് ഏ​റ്റ​വും​കൂ​ടു​ത​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യ​തെ​ന്നു സേ​റ എം​എ​ൽ​എ​യോ​ടു പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മേ​ലി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സേ​റ​യു​ടെ മാ​താ​പി​താ​ക്ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി. സം​ഭ​വം മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കാ​യി​ക​മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്നും, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി മോ​ശ​മാ​യി​പോ​യ​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.