ചോ​ര​ക്ക​ള​മാ​യി ചാ​രും​മൂ​ട് ജം​ഗ്ഷ​ൻ
Sunday, July 16, 2017 9:29 AM IST
ചാ​രും​മൂ​ട്: രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണാ​ൻ ചാ​രും​മൂ​ട് ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ​ലൈ​റ്റ് സം​വി​ധാ​ന​വും, സു​ര​ക്ഷാ കാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​ട്ടും ര​ക്ഷ​യി​ല്ല. വാ​ഹ​ന​ങ്ങ​ൾ സി​ഗ്ന​ൽ ലം​ഘി​ച്ചു ക​ട​ന്നു​പോ​കു​ന്ന​തു​മൂ​ലം ജം​ഗ്ഷ​ൻ ചോ​ര​ക്ക​ള​മാ​കു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം സി​ഗ്ന​ലി​ൽ ചു​വ​പ്പു​ലൈ​റ്റ് തെ​ളി​ഞ്ഞി​ട്ടും അ​ത് അ​വ​ഗ​ണി​ച്ചു അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ സ്വ​കാ​ര്യ​ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു യാ​ത്ര​ക്കാ​ര​നു ദാ​രു​ണ അ​ന്ത്യം സം​ഭ​വി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തേ​ത്. വെ​ട്ടി​യാ​ർ ഹ​രി​വി​ലാ​സ​ത്തി​ൽ രാ​ജ​ൻ​പി​ള്ള (54)യു​ടെ ജീ​വ​നാ​ണ് നി​യ​മ​ലം​ഘ​നം മൂ​ലം പൊ​ലി​ഞ്ഞ​ത്. കാ​യം​കു​ളം റ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം ജോ​ലി​ക്കാ​യി പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ചു​വ​പ്പ് സി​ഗ്ന​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​ട​തു​വ​ശം ചേ​ർ​ത്ത് സ്കൂ​ട്ട​ർ നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ൾ വേ​ഗ​ത​യി​ൽ എ​ത്തി​യ ബ​സ് സ്കൂ​ട്ട​ർ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ശേ​ഷം സി​ഗ്ന​ൽ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നൂ​റ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​ച്ചു. ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. അ​ടൂ​ർ -കാ​യം​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഹ​രി​ശ്രീ ബ​സാ​ണ് ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​ത്. റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. കാ​മ​റ​യി​ൽ പ​തി​ഞ്ഞ അ​പ​ക​ട​ദൃ​ശ്യം പോ​ലീ​സ് തെ​ളി​വാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കാ​യം​കു​ളം പു​ന​ലൂ​ർ റോ​ഡി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നാ​ണ് ചാ​രും​മൂ​ട് ജം​ഗ്ഷ​ൻ. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ലൂ​ടെ ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന​ത്. കൂ​ടാ​തെ കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യും ചാ​രും​മൂ​ട് ജം​ഗ്ഷ​ൻ വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

തി​ര​ക്കേ​റി​യ ജം​ഗ് ഷ​നി​ൽ കാ​മ​റ സ്ഥാ​പി​ച്ചി​ട്ടും സി​ഗ്ന​ൽ അ​വ​ഗ​ണി​ച്ച് ട്രാ​ഫി​ക്നി​യ​മം കാ​റ്റി​ൽ പ​റ​ത്തി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം അ​പ​ക​ടം വ​ർ​ധി​ക്കു​ക​യും ഇ​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ പൊ​ലി​യു​ക​യു​മാ​ണ്.

അ​തി​നാ​ൽ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ജം​ഗ്ഷ​നെ മാ​തൃ​കാ ജം​ഗ്ഷ​നാ​ക്കാ​ൻ നി​ല​വി​ൽ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജം​ഗ്ഷ​നി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും ആ​ദ്യം കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് സി​ഗ്ന​ൽ ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ഇ​വി​ടെ കാ​മ​റ സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്.
സീ​ബ്രാ​ലൈ​നു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഗ​താ​ഗ​ത സൂ​ച​നാ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​യി​ട്ടും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മൂ​ലം അ​പ​ക​ട​ങ്ങ​ൾ ഇ​പ്പോ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.