കെഎ​സ്ആ​ർ​ടി​സി ആ​ല​പ്പു​ഴ-​കൊ​ല്ലൂ​ർ മൂ​കാം​ബി​ക സൂ​പ്പ​ർ ഡീ​ല​ക്സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Sunday, July 16, 2017 9:31 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ​നി​ന്നും കെഎ​സ്ആ​ർ​ടി​സി​യു​ടെ കൊ​ല്ലൂ​ർ മൂ​കാം​ബി​ക സൂ​പ്പ​ർ ഡീ​ല​ക്സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​നു ആ​ല​പ്പു​ഴ​യി​ൽ​നി​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ന്ന ബ​സ് ചേ​ർ​ത്ത​ല, വൈ​റ്റി​ല, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​സ​ർ​കോ​ഡ്, മം​ഗ​ലാ​പു​രം, ഉ​ടു​പ്പി വ​ഴി പി​റ്റേ​ന്നു പു​ല​ർ​ച്ചെ 5.45നു ​കൊ​ല്ലൂ​രി​ലെ​ത്തും. അ​ന്നു​രാ​ത്രി എ​ട്ടി​നു കൊ​ല്ലൂ​രി​ൽ​നി​ന്നും മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചു പി​റ്റേ​ന്നു രാ​വി​ലെ 10.30നു ​ആ​ല​പ്പു​ഴ​യി​ലെ​ത്തും. 717 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ടി​ക്ക​റ്റ് ക​ഐ​സ്ആ​ർ​ടി​സി​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യും ബു​ക്ക് ചെ​യ്യാം.