എംഎൽഎ സ്‌ഥാനംരാജിവയ്ക്കണം
കൊല്ലം: യുവനടി ആക്രമിക്ക സംഭവുമായി ബന്ധപ്പെട്ട് നടന്ന അമ്മ യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് തട്ടിക്കയറിയ എംഎൽഎമാരായ എം.മുകേഷും കെ.ബി.ഗണേഷ്കുമാറും നടൻ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ രാജിവയ്ക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ സംസ്‌ഥാന നേതൃയോഗം ആവശ്യപ്പെട്ടു.

വർക്കിംഗ് ചെയർമാൻ കുമ്പളം സോളമന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോർജ് എ.ആലപ്പാട്ട്, സെബാസ്റ്റ്യൻ ജോസഫ്, രാജേഷ് ബാബു, ബെൻസ് മാഷ്, ടി.ഐ.ആന്റോ, ഇ.ആർ.ജോസഫ്, പി.ജയരാജൻ, ശോശാമ്മ ജോർജ്, മരിയ ജോർജ് എന്നിവർ പ്രസംഗിച്ചു.