മ​​തു​​മൂ​​ല-​​കോ​​യി​​പ്രം സ്കൂ​​ൾ റോ​​ഡി​​ൽ ക​​ണ്ണാ​​ടി സ്ഥാ​​പി​​ച്ചു
Sunday, July 16, 2017 10:44 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മ​​തു​​മൂ​​ല-​​കോ​​യി​​പ്രം റോ​​ഡി​​ൽ അ​​പ​​ക​​ട​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കാ​​ൻ ക​​ണ്ണാ​​ടി സ്ഥാ​​പി​​ച്ചു. വാ​​ഴ​​പ്പ​​ള്ളി സ​​ഹൃ​​ദ​​യ റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ട്രാ​​ഫി​​ക് ക​​ണ്ണാ​​ടി സ്ഥാ​​പി​​ച്ച​​ത്. കോ​​യി​​പ്രം സ്കൂ​​ളിനു സ​​മീ​​പ​​ത്തു​​ള്ള വ​​ള​​വി​​ൽ അ​​പ​​ക​​ട​​ങ്ങ​​ൾ നി​​ത്യ​​സം​​ഭ​​വ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ഈ ​​സം​​രം​​ഭ​​ത്തി​​നു ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്.
സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ ക​​ണ്ണാ​​ടി നാ​​ടി​​നു സ​​മ​​ർ​​പ്പി​​ച്ചു. മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണ​​മേ​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പ്ര​​ഫ.​​ എ​​സ്. ആ​​ന​​ന്ദ​​ക്കു​​ട്ട​​ൻ, ക​​രു​​ണാ​​ക​​ര​​ൻ, ല​​താ രാ​​ജേ​​ന്ദ്ര​​പ്ര​​സാ​​ദ്, തോ​​മ​​സു​​കു​​ട്ടി, ശോ​​ഭാ ചാ​​ക്കോ, ര​​വീ​​ന്ദ്ര​​ൻ, സ​​തീ​​ഷ്കു​​മാ​​ർ, രാ​​ജേ​​ന്ദ്ര​​പ്ര​​സാ​​ദ്, റ​​ജി കേ​​ള​​മ്മാ​​ട്ട്, ജി. ​​ല​​ക്ഷ്മ​​ണ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.