മേ​​ൽ​​പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ ന​​ട​​പ​​ടി​​ക​​ൾ വേ​​ഗ​​ത്തി​​ലാ​​ക്ക​​ണം
ച​​ങ്ങ​​നാ​​ശേ​​രി: പെ​​രു​​ന്തു​​രു​​ത്തി-​​ഏ​​റ്റു​​മാ​​നൂ​​ർ ബൈ​​പാ​​സി​​ൽ നാ​​ലു​​കോ​​ടി ലെ​​വ​​ൽ ക്രോ​​സി​​ൽ നി​​ർ​​ദേ​​ശി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന പു​​തി​​യ മേ​​ൽ​​പാ​​ല​​ത്തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ വേ​​ഗ​​ത്തി​​ലാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​യ​​രു​​ന്നു. നൂ​​റു​​ക​​ണ​​ക്കി​​നു വാ​​ഹ​​ന​​ങ്ങ​​ൾ സ​​ഞ്ച​​രി​​ക്കു​​ന്ന ബൈ​​പാ​​സാ​​ണി​​ത്. നാ​​ലു​​കോ​​ടി​​യി​​ലെ ലെ​​വ​​ൽ ക്രോ​​സി​​ൽ ട്രെ​​യി​​ൻ ക​​ട​​ന്നു​​പോ​​കു​​ന്ന​​തി​​നാ​​യി വാ​​ഹ​​ന​​ങ്ങ​​ൾ നി​​ർ​​ത്തി​​യി​​ടേ​​ണ്ടി വ​​രു​​ന്ന​​ത് ദൂ​​ര​​യാ​​ത്ര​​ക്കാ​​ർ​​ക്ക് ഏ​​റെ ബു​​ദ്ധി​​മു​​ട്ടാ​​കു​​ന്നു​​ണ്ട്.
യാ​​ത്ര​​ക്കാ​​രു​​ടെ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച് കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി ന​​ൽ​​കി​​യ നി​​വേ​​ദ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഈ ​​ലെ​​വ​​ൽ ക്രോ​​സി​​ൽ മേ​​ൽ​​പാ​​ല നി​​ർ​​മാ​​ണ​​ത്തി​​നാ​​യി 25 കോ​​ടി രൂ​​പ റെ​​യി​​ൽ​​വേ മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ​​നി​​ന്നും അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. ലെ​​വ​​ൽ​​ക്രോ​​സ് ഏ​​ഴ് എ​​ന്ന പേ​​രി​​ലാ​​ണ് റെ​​യി​​ൽ​​വേ ഈ ​​പ​​ദ്ധ​​തി അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
പ​​ദ്ധ​​തി​​ക്കാ​​യി റെ​​യി​​ൽ​​വേ ക​​ണ്‍​സ്ട്ര​​ക്ഷ​​ൻ വി​​ഭാ​​ഗ​​മാ​​ണ് എ​​സ്റ്റി​​മേ​​റ്റ് ത​​യാ​​റാ​​ക്കേ​​ണ്ട​​ത്. റെ​​യി​​ൽ​​പാ​​ത വി​​ക​​സ​​ന പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​തെ​​യാ​​ണ് ഈ ​​പാ​​ല​​ത്തി​​ന് തു​​ക അ​​നു​​വ​​ദി​​ച്ച​​ത്. സാ​​ധാ​​ര​​ണ നി​​ല​​യി​​ൽ പു​​തി​​യ റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ലം നി​​ർ​​മി​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പ​​കു​​തി തു​​ക മു​​ട​​ക്കേ​​ണ്ട​​തു​​ണ്ട്.
എ​​ന്നാ​​ൽ ഈ ​​പ​​ദ്ധ​​തി​​ക്കു​​ള്ള മു​​ഴു​​വ​​ൻ തു​​ക​​യും റെ​​യി​​ൽ​​വേ​​യാ​​ണ് ന​​ൽ​​കു​​ന്ന​​ത്. പ​​ദ്ധ​​തി​​യു​​ടെ പ്രാ​​ഥ​​മി​​ക ചെ​​ല​​വി​​നാ​​യി അ​​ഞ്ചു​​ല​​ക്ഷം രൂ​​പ​​യും അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ വേ​​ഗ​​ത്തി​​ലാ​​ക്കി മേ​​ൽ​​പാ​​ലം സാ​​ക്ഷാ​​ത്ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രും യാ​​ത്ര​​ക്കാ​​രും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. ഈ ​​പാ​​ലം പൂ​​ർ​​ത്തി​​യാ​​യാ​​ൽ പെ​​രു​​ന്തു​​രു​​ത്തി-​​ഏ​​റ്റു​​മാ​​നൂ​​ർ ബൈ​​പാ​​സി​​ലെ യാ​​ത്ര സു​​ഗ​​മ​​മാ​​കും.