സ്ത്രീ​ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കാ​ൻ ശ്ര​മിക്കും: മ​ന്ത്രി കെ.​ടി.​ജ​ലി​ൽ
Sunday, July 16, 2017 11:13 AM IST
ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ സ്ത്രീ​ക​ൾ​ക്കും പ്രാ​തി​നി​ധ്യം ന​ൽ​കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലി​ൽ. ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​രി​ൽ കൂ​ടു​ത​ൽ സ്ത്രീ​ക​ളാ​വു​ന്ന​തി​നാ​ലാ​ണി​ത്. ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ ര​ണ്ട് ത​വ​ണ വോ​ള​ണ്ടി​യ​ർ​മാ​രാ​യി പോ​യ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കി​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​രി​പ്പൂ​ർ ഹ​ജ​ജ് ഹൗ​സി​ൽ ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ​മാ​രാ​യി തെ​ര​ഞെ​ടു​ത്ത​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം. 56 പേ​രെ​യാ​ണ് ഇ​ത്ത​വ​ണ വോ​ള​ണ്ടി​യ​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 200ഹാ​ജി​മാ​ർ​ക്ക് ഒ​രാ​ൾ എ​ന്ന നി​ല​യി​ലാ​ണി​ത്. 20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഹ​ജ്ജ് മൂ​ന്നാം​ഘ​ട്ട പ​രി​ശീ​ല​ന ക്ലാ​സ്സി​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ പ​ങ്കെ​ടു​ക്കും.​ആ​ഗ​സ്റ്റ് 13 മു​ത​ലാ​ണ് 26 വ​രെ​യാ​യി 14 ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്ന് ഹ​ജ്ജ് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹ​ജ്ജ് ക്യാന്പ് 12ന് ​ആ​രം​ഭി​ക്കും. നെ​ടു​ന്പാ​ശേ​രി​യി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്നു​ണ്ട്.​കേ​ര​ള​ത്തി​ന് പു​റ​മെ ല​ക്ഷ​ദ്വീ​പ്,മാ​ഹി എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള​ള തീ​ർ​ത്ഥാ​ട​ക​രും സം​സ്ഥാ​ന ഹ​ജ്ജ് ക്യാം​പ് വ​ഴി നെ​ടു​ന്പാ​ശേരി​യി​ൽ നി​ന്നാ​ണ് ഹ​ജ്ജി​ന് പോ​വു​ന്ന​ത്. ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി മൗ​ല​വി അ​ധ്യ​ക്ഷ​ത വഹിച്ചു.ഹ​ജ്ജ് കോ​-ഓ​ഡി​നേ​റ്റ​ർ എ​ൻ.​പി.​ഷാ​ജ​ഹാ​ൻ ക്ലാ​സെ​ടു​ത്തു. എ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ, ശ​രീ​ഫ് മ​ണി​യാ​ട്ടു​കു​ടി, ടി.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ, പി.​കെ.​അ​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.