തു​വ്വൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തും
ക​രു​വാ​ര​ക്കു​ണ്ട്: പ​ത്ത് കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളോ​ടെ തു​വ്വൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഒ​രു സ്കൂ​ളി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന പ​ദ്ധ​തി​യി​ൽ വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ തു​വ്വൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. 10 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ക.​ഇ​തി​ൽ അ​ഞ്ച് കോ​ടി സ​ർ​ക്കാ​ർ ന​ൽ​കും.​
എം​എ​ൽ​എ, എം​പി ഫ​ണ്ട് വ​ഴി ര​ണ്ട് കോ​ടി​യും ല​ഭി​ക്കും.​ബാ​ക്കി മൂ​ന്ന് കോ​ടി രൂ​പ ജ​ന​കീ​യ സ​മാ​ഹ​ര​ണം വ​ഴി പി​ടി​എ ശേ​ഖ​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഹൈ​ടെ​ക് ക്ളാ​സ് മു​റി​ക​ൾ,ആ​ധു​നി​ക ലൈ​ബ്ര​റി, ലാ​ബ്, ശു​ചി മു​റി​ക​ൾ,കാ​ന്പ​സ് സൗ​ന്ദ​ര്യ​വ​ൽ​ക​ര​ണം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്.