സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
വൈ​ത്തി​രി: ആ​ദി​വാ​സി സാ​ക്ഷ​ര​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ​ളി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സി. ഗോ​പി, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി ജോ​ർ​ജ്, വാ​ർ​ഡ് മെ​ന്പ​ർ ഷൈ​നി ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ദീ​പ് കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
മേ​പ്പാ​ടി: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ലെ അ​ഴി​മ​തി​യി​ലും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ലും വി​ക​സ​ന മു​ര​ടി​പ്പി​ലം പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ. ​ഭാ​സ്ക​ര​ൻ, കെ.​പി. ഹൈ​ദ​ര​ലി, രാ​ജു ഹെ​ജ​മാ​ഡി, കെ.​ജി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​കൃ​തി സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട​ൻ കാ​ല​വ​സ്ഥ​യി​ൽ ഉ​ണ്ടാ​യ മാ​റ്റ​ത്തി​നു പ​രി​ഹാ​രം പ്ര​കൃ​തി​സം​ര​ക്ഷ​ണം മാ​ത്ര​മാ​ണെ​ന്ന സ​ന്ദേ​ശ​വു​മാ​യി ക​ണി​യാ​രം സാ​ൻ​ജോ പ​ബ്ലി​ക്ക് സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി. ഗ്രീ​ൻ​ഡേ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ർ​ച്ച​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നീ​ഷ, അ​ൻ​മ​രി​യ, വി​പി​ൻ, സി​സ്റ്റ​ർ ജ​സ്ലി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.