ഏ​ഴ് ഏ​ക്ക​ർ സ്ഥ​ലം​കൂ​ടി വാ​ങ്ങാ​ൻ തീ​രു​മാ​ന​മാ​യി
Sunday, July 16, 2017 11:23 AM IST
മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മ​ഞ്ചേ​രി കോ​വി​ല​കം​കു​ണ്ട് ബൈ​പാ​സ് റോ​ഡി​നോ​ട് ചേ​ർ​ന്നു ഏ​ഴ് ഏ​ക്ക​ർ കൂ​ടി വാ​ങ്ങാ​ൻ തീ​രു​മാ​ന​മാ​യ​തോ​ടെ 23 ഏ​ക്ക​ർ സ്ഥ​ല​മു​ണ്ടാ​യി​രു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​പ്പ​ത് ഏ​ക്ക​റാ​യി.
മേ​യ് 25ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഏ​ഴ് ഏ​ക്ക​ർ സ്ഥ​ലം​കൂ​ടി വാ​ങ്ങാ​ൻ തീ​രു​മാ​ന​മാ​യ​ത്. എം.​ഉ​മ്മ​ർ എം​എ​ൽ​എ, ക​ള​ക്ട​ർ അ​മീ​ത് മീ​ണ, ഏ​റ​നാ​ട് താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ്, മ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ർ, സ​ർ​വേ​യ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ഥ​ല​മെ​ടു​പ്പും അ​ന​ന്ത​ര ന​ട​പ​ടി​ക​ളും സെ​പ്റ്റം​ബ​ർ ഒ​ന്നി​നു അ​ഞ്ചാ​മ​ത് ബാ​ച്ചി​നും​കൂ​ടി പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​മ​സ​സൗ​ക​ര്യം ചോ​ദ്യ​ചി​ഹ്ന​മാ​യി ഉ​യ​രു​ക​യാ​ണ്.
നി​ല​വി​ൽ ആ​ശു​പ​ത്രി​യു​ടെ മൂ​ന്നും നാ​ലും നി​ല​ക​ളി​ലാ​ണ് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​മ​സം. ആ​ണ്‍ - പെ​ണ്‍ ഹോ​സ്റ്റ​ലു​ക​ൾ, ഡോ​ക്ട​ർ​മാ​രു​ടെ​യും, ജീ​വ​ന​ക്കാ​രു​ടെ​യും ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ എ​ന്നി​വ​ക്കാ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ ഇ​തേ​വ​രെ ഉ​യ​ർ​ന്നി​ട്ടി​ല്ല. 106 ഡോ​ക്ട​ർ​മാ​ർ വേ​ണ്ടി​ട​ത്ത് 35 പേ​രാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.