മ​ഞ്ച ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ ജ​ന​സം​ഖ്യ​ഘ​ടി​കാ​രം ചലിച്ചു തുടങ്ങി
Sunday, July 16, 2017 11:34 AM IST
നെ​ടു​മ​ങ്ങാ​ട്: മ​ഞ്ച ഗ​വ. വി​എ​ച്ച്എ​സ്എ​സ്‌​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ്കി​ൽ ടു ​വി​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഐ​ടി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കം​പ്യൂ​ട്ട​ർ ലാ​ബി​ൽ ജ​ന​സം​ഖ്യ​ഘ​ടി​കാ​രം സ​ജ്ജ​മാ​ക്കി. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ ചെ​യ ർ​മാ​ൻ ടി. ​ആ​ർ. സു​രേ​ഷ്കു​മാ​ർ അ​ന്താ​രാ​ഷ്ട്ര നൈ​പു​ണ്യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കി​ൽ ടു ​വി​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു .
ക​ഴി​ഞ്ഞ ലോ​ക ജ​ന​സം​ഖ്യാ​ദി​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ജ്ജ​മാ​ക്കി​യ ജ​ന​സം​ഖ്യ​ഘ​ടി​കാ​രം സ്കൂ​ൾ സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി തു​ട​ർ​ച്ച​യാ​യി അ​ൻ​പ​തു​ദി​നം വി​ദ്യാ​ല​യ​ത്തി​ലെ എ​ല്ലാ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​പ്പി​ക്കും. ജ​ന​സം​ഖ്യ​ഘ​ടി​കാ​ര​ത്തി​ൽ ആ​കെ ജ​ന​സം​ഖ്യ, ജ​ന​നം എ​ന്നി​വ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ സം​ഖ്യ​ക്ക് ആ​നു​പാ​തി​ക​മാ​യി മാ​റ്റം വ​രു​ന്ന​താ​ണ്. പ​ഠ​ന​മു​റി​ക​ൾ ഹൈ​ടെ​ക് ആ​കു​മ്പോ​ൾ പ​ഠ​ന പ്ര​ക്രി​യ കൂ​ടു​ത​ൽ സ്മാ​ർ​ട്ട് ആ​യി മാ​റു​ന്ന പ്ര​ക്രി​യ​യാ​ണ് ഇ​ത്ത​ര​ത്തി​ലൂ​ടെ​യു​ള്ള ദി​നാ​ച​ര​ണ​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി.​എ​സ്. ബൈ​ജു അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡി.​എ​സ്. മ​നു ,കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ധ്യാ​പി​ക​മാ​രാ​യ ലി​സ ദേ​വ​സ്യ, എ.​ടി. റെ​മി​താ, ദീ​പ​കൃ​ഷ്ണ , എ​സ്എം​സി ചെ​യ​ർ​മാ​ൻ ജ​നാ​ർ​ദ​ന​ൻ പോ​റ്റി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.