മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ന്നു മു​ത​ല്‍ വാ​ഹ​ന നി​യ​ന്ത്ര​ണം
തി​രു​വ​ന​ന്ത​പു​രം: ജ​ല അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം റോ​ഡ് മു​റി​ച്ചു​ള്ള പു​തി​യ സ്വീ​വേ​ജ് പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നി​നാ​ല്‍ ഇ​ന്നു രാ​വി​ലെ മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ന്‍​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ​ണ്‍​വേ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​മ്മ​യും കു​ഞ്ഞും പ്ര​തി​മ​യു​ടെ സ​മീ​പ​ത്ത് നി​ന്നും തി​രി​ഞ്ഞു മോ​ര്‍​ച്ച​റി റോ​ഡി​ലൂ​ടെ സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക് വ​ഴി പു​റ​ത്തേ​യ്ക്ക് പോ​കേ​ണ്ട​താ​ണ്. ഈ ​വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​പി സ​മ​യം ക​ഴി​ഞ്ഞ് ഒ​പി ബ്ലോ​ക്കി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് കൂ​ടി​യും തി​രി​കെ പോ​കാ​വു​ന്ന​താ​ണ്. ഈ ​മൂ​ന്ന് റോ​ഡു​ക​ളി​ലും പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.