തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ചെർപ്പുളശേരി ഹൈസ്കൂൾ മതിലുകൾ വള്ളുവനാട് സമര ചരിത്രകഥ പറയും
ഒറ്റപ്പാലം: ചെർപ്പുളശേരി ഹൈസ്കൂളിന്റെ മതിലുകൾ വള്ളുവനാടിന്റെ സ്വാതന്ത്ര്യ സമര ചരിത്രകഥ പറയും. വളളുവനാടിന്റെ സ്വാതന്ത്ര്യസമര ചരിത്രമാണ് ഹൈസ്കൂൾ മതിലിൽ പുനർജനിക്കുന്നത്.

വള്ളുവനാടിന്റെ സ്വാതന്ത്ര്യ സമരപോരാളിയായിരുന്ന മൊഴിക്കുന്നത്ത് ബ്രഹ്്മദത്തൻ നമ്പൂതിരിയുടെ ദേശസ്നേഹത്തിന്റെ ചരിത്രമാണ് ചെർപ്പുളശേരി ഗവൺമന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുദ്രണം ചെയ്യുന്നത്.

ഇവിടത്തെ മതിലുകൾ പൊയ്പോയ കാലത്തിന്റെ സംഭവികാസങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. ചുമർചിത്രങ്ങളാണ് മതിലുകളിൽ വിരിയുക. ചെർപ്പുളശേരി ഹൈസ്കൂൾ വികസനസമിതിയാണ് ഇതിനു നേതൃത്വം നല്കുന്നത്.

ചെർപ്പുളശേരി എന്ന ഗ്രാമം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിനു നല്കിയ സംഭാവനകളിലേക്കുള്ള ചൂണ്ടുപലക കൂടിയായിരിക്കും ചുമർചിത്രങ്ങൾ. അടയ്ക്കാപുത്തൂർ സ്വദേശിയും ബനാറസ് ഹിന്ദു സർവകലാശാലാ ചിത്രകലാവിഭാഗം പ്രഫസറുമായ അടയ്ക്കാപുത്തൂർ സുരേഷിന്റെ നേതൃത്വത്തിലാണ് ചിത്ര സാക്ഷാത്കാരം നടക്കുന്നത്. സിമന്റിന്റെ ചുമർചിത്രങ്ങളായി ബ്രഹ്്മദത്തൻ നമ്പൂതിരിയുടെ സമരചരിത്രത്തിന്റെ സ്പന്ദിക്കുന്ന ദൃശ്യങ്ങൾ പുനരാലേഖനം ചെയ്യാനാണ് സുരേഷ് ശ്രമിക്കുന്നത്.

ഹൈസ്കൂൾ റോഡിലെ ബിഎസ്എൻഎൽ ഓഫീസ് മുതൽ ജൂബിലിമന്ദിരം വരെയുള്ള 750 അടിയിലേറെ നീളംവരുന്ന മതിലിലാണ് ചുമർചിത്ര നിർമാണം. ഇപ്പോൾ ഏഴടിയോളം വരുന്ന മതിലിന്റെ ഉയരം കൂട്ടാനാണ് തീരുമാനം.

വിദ്യാലയ വികസനസമിതി അംഗങ്ങൾക്കൊപ്പം ഇതു സംബന്ധിച്ച പരിശോധന പൂർത്തിയാക്കി കഴിഞ്ഞു. ഓഗസ്റ്റിൽ തന്നെ ഇതിന്റെ പണികൾ തുടങ്ങും. ഗവൺമെന്റ് ഹൈസ്കൂൾ റോഡ് നവീകരിക്കുന്നതിനും അഴുക്കുചാലുകൾക്കു മുകളിൽ സ്ലാബിടുന്നതിനും നടപ്പാത ഒരുക്കുന്നതിനും നഗരസഭയുടേത് ഉൾപ്പെടെയുള്ള ഫണ്ട് വിനിയോഗിക്കും.

ഖിലാഫത്ത് ലഹളകാലത്ത് ചെർപ്പുളശേരി–പാലക്കാട് റോഡിലെ കാക്കത്തോട് പാലം പൊളിച്ചെന്ന ചെയ്യാത്ത കുറ്റം ചുമത്തിയാണ് ബ്രിട്ടീഷ് പട്ടാളം മോാഴിക്കുന്നത്ത് ബ്രഹ്്മദത്തൻ നമ്പൂതിരിയെ അറസ്റ്റുചെയ്തത്. കഴുത്തിൽ കയറിട്ട് മാടിനെപോലെയാണ് അമ്മയുടെ കൺവെട്ടത്തുനിന്നു ഇദ്ദേഹത്തെ പട്ടാളം പിടിച്ചിറക്കി കൊണ്ടുപോയത്. കുതിരവണ്ടിയുടെ പിറകിൽ കൈയാമം വച്ച് കെട്ടിവലിച്ചാണ് കോടതിയിൽ എത്തിച്ചത്. പിന്നീട് വിചാരണ കൂടാതെ ജയിലിൽ അടച്ചു. ജയിൽവാസത്തിനുശേഷം നാട്ടിലെത്തിയപ്പോൾ സമുദായം ഭ്രഷ്‌ട് കല്പിച്ചു. ബ്രഹ്്മദത്തൻ നമ്പൂതിരിപ്പാടിന്റെ ആത്മകഥയിൽ ഇക്കാര്യം വിവരിക്കുന്നുണ്ട്. ഒരു ദേശത്തിന്റെ കഥപറയുന്ന ചുമർചിത്രങ്ങൾ വരുംതലമുറയ്ക്ക് കരുതിവയ്ക്കുന്ന മുതൽകൂട്ടാകും.


ക​ർ​ഷ​ക​നെ പാ​ട​ത്തു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
നെന്മാറ: വി​ത്ത​ന​ശേ​രി കൊ​ല്ല​ങ്കോ​ട്ടു​കു​ള​ന്പി​ൽ പ​രേ​ത​നാ​യ കു​പ്പ​ന്‍റെ മ​ക​ൻ രാ​ജ​നെ (55) പാ​ട​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ ......
മെ​നഞ്ചൈ​റ്റി​സ് രോ​ഗം ​ബാ​ധി​ച്ച് ശി​ശു മ​രി​ച്ചു
വ​ണ്ടി​ത്താ​വ​ളം: മെ​നഞ്ചൈ​റ്റി​സ് രോ​ഗ​ബാ​ധി​ച്ച് ശി​ശു​മ​രി​ച്ചു.ക​ന്നിമാ​രി പ്ലാ​ച്ചി​മ​ട​യി​ൽ വി​നോ​ദി​ന്‍റെ മ​ക​ൾ അ​ദ്വൈ​ത (6 മാ​സം പ്രാ​യം ) തൃ ......
LATEST NEWS
എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ
വനിതാ ടീമിനു ബിസിസിഐയുടെ പാരിതോഷികം
എം.വിൻസന്‍റ് എംഎൽഎ രാജിവെക്കണ​മെന്ന് വി.എസ്
എം. വിൻസന്‍റ് എംഎൽഎ കസ്റ്റഡിയിൽ
അർമേനിയ 24 മണിക്കൂറിനിടെ 132 തവണ വെടിനിർത്തൽ ലംഘിച്ചെന്ന് അസർബയ്ജാൻ
ക​ന്പ​ല്ലൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ആ​ർ​എ​സ്എ​സു​കാ​രു​ടെ മ​ർ​ദ​നം
ക​നാ​ലി​ലേ​ക്കു കാർ മ​റി​ഞ്ഞു
കാറ്റിൽ നാശനഷ്ടങ്ങൾ
ക​ന​ത്ത കാ​റ്റ്: ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.