പുതുശേരി പഞ്ചായത്തിൽ രണ്ടാംഘട്ട ശുചീകരണയജ്‌ഞം
Sunday, July 16, 2017 11:45 AM IST
കഞ്ചിക്കോട് : അവധിദിനങ്ങളെ ആഘോഷമാക്കി പുതുേൾരി പഞ്ചായത്തിൽ ശുചീകരണ യജ്‌ഞം. പുതുേൾരി പഞ്ചായത്തംഗങ്ങൾ, ആശാ വർക്കർമാർ, ആരോഗ്യ സംരക്ഷണ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, മലമ്പുഴഗിരി വികസിലെ വിദ്യാർത്ഥികൾ തുടങ്ങിയവരാണ് രണ്ടുദിവസങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങൾക്കായി ഒരുമിച്ചത്.

ഡെങ്കിപനി ഉൾപ്പെടെ പഞഞ്ചായത്തിൽ പടരുന്ന സാഹചര്യത്തിലാണ് കക്ഷിരാഷ്ര്‌ടീയ ഭേദമന്യേ മുഴുവൻ പേരും ശുചീകരണത്തിനായിറങ്ങിയത്.

പുതുേൾരി, കഞ്ചിക്കോട്, വാളയാർ തുടങ്ങിയ പ്രദേശങ്ങൾ ശുചീകരിച്ചു. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും മലിനീകരണം തടയുന്നതിനും മാലിന്യ നിർമ്മാർജനം ലക്ഷ്യമാക്കിയുമാണ് ശുചീകരണ പ്രവൃത്തികൾ നടത്തിയതെന്നും തുടർ ദിവസങ്ങളിലും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ പറഞ്ഞു. ഒന്നരാഴ്ചച മുൻപും വിവിധ ഭാഗങ്ങളിൽ ശുചീകരണ യജ്‌ഞം നടത്തിയിരുന്നു. വൈസ് പ്രസിഡന്റ് വി.ശിവകാമി, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ സി.ചാമി, എം. ജീന ,എൽ. ഗോപാലൻ, പഞ്ചായത്ത് അംഗങ്ങളായ ബാലമുരിളി, എം. റാഫി തുടങ്ങിയവർ നേതൃത്വം നൽകി.