വി​ദ്യാ​ർ​ഥി​ക​ൾ ഇ​ഷ്ട​വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്നതിൽ മ​റ്റാ​രും ഇ​ട​പെ​ട​രു​ത്: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ
കൊ​ച്ചി: വി​ദ്യാ​ർ​ഥി​ക​ൾ ഇ​ഷ്ട​വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ മ​റ്റാ​രും ഇ​ട​പെ​ട​രു​തെ​ന്ന് എം​പ്ലോ​യ്മെ​ന്‍റ് ആ​ൻ​ഡ് ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ. എ​റ​ണാ​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന "എം​എ​ൽ​എ അ​വാ​ർ​ഡ്-2017​'ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​പ്പോ​ൾ ല​ഭി​ച്ച ഈ ​പു​ര​സ്കാ​രം മ​റ്റ് പ​ല നേ​ട്ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്രോ​ത്സാ​ഹ​ന​മാ​യാ​ണ് കാ​ണേ​ണ്ട​തെ​ന്നും ശ്രീ​റാം പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങ് ന​ട​ൻ ടൊ​വി​നോ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​ണ്ഡ​ല​ത്തി​ലെ 57 സ്കൂ​ളു​ക​ളി​ൽ നി​ന്ന് 1000 വി​ദ്യാ​ർ​ഥി​ക​ൾ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി. 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ 32 സ്കൂ​ളു​ക​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച പ്ര​തി​ഭ​ക​ളെ​യും ആ​ദ​രി​ച്ചു. കെ.​വി. തോ​മ​സ് എം​പി, മേ​യ​ർ സൗ​മി​നി ജ​യി​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ ടി.​ജെ. വി​നോ​ദ്, എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് , ഇ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.