ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​പി സ്കൂ​ളു​ക​ളി​ൽ സ്മാ​ർ​ട്ട് ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ എ​ൽ​പി സ്കൂ​ളു​ക​ൾ​ക്കും ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഡൈ​നാ​മി​ക് ടെ​ക്നോ മെ​ഡി​ക്ക​ൽ​സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ടി ലാ​പ് ടോ​പ്പു​ക​ൾ സം​ഭാ​വ​ന ചെ​യ്ത​ത്. ഡൈ​നാ​മി​ക് ടെ​ക്നോ മെ​ഡി​ക്ക​ൽ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ എ.​എം. ജാ​ത​വേ​ത​ൻ ലാ​പ്ടോ​പ്പ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ൽ ചെ​ങ്ങ​മ​നാ​ട് ഗ​വ. എ​ൽ​പി സ്കൂ​ൾ, ക​പ്ര​ശേ​രി, തു​രു​ത്ത് കെ​എ​ൽ​പി സ്കൂ​ൾ, ദേ​ശം ജെ​ബി​എ​സ് എ​ന്നീ നാ​ലു സ്കൂ​ളു​ക​ളാ​ണു​ള്ള​ത്. ഈ ​നാ​ലു സ്കൂ​ളു​ക​ൾ​ക്കു​മാ​യി 10 ലാ​പ്ടോ​പ്പു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആ​ശ ഏ​ലി​യാ​സ്, കെ.​എ​സ്. പ്ര​കാ​ശ​ൻ, ടി.​കെ. സു​ധീ​ർ, ല​ത ഗം​ഗാ​ധ​ര​ൻ, പി.​എ​ൻ. സി​ന്ധു, ഗാ​യ​ത്രി വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.