നി​വേ​ദ​നം ന​ൽ​കും
പെ​രു​ന്പാ​വൂ​ർ: ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​ലും അ​പാ​ക​ത​ക​ളി​ലും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള റേ​ഷ​ൻ സം​ര​ക്ഷ​ണ​സ​മി​തി പ്ര​ധാ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കും. 2013ലെ ​ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം ന​ട​പ്പാ​ക്കാ​ൻ കേ​ര​ള​ത്തി​ൽ അ​ധി​കാ​രി​ക​ൾ കാ​ട്ടി​യ കാ​ല​താ​സ​മ​വും പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ വ​രു​ത്തി​യ ക്ര​മ​ക്കേ​ടു​ക​ളും നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​വേ​ദ​നം ന​ൽ​കു​ന്ന​തെ​ന്ന് പെ​രു​ന്പാ​വൂ​രി​ൽ ചേ​ർ​ന്ന കേ​ര​ള റേ​ഷ​ൻ സം​ര​ക്ഷ​ണ​സ​മി​തി യോ​ഗം അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ എം.​എ. കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​വ​ൻ ക​ദ​ളി, എം.​കെ അം​ബേ​ദ്ക​ർ, പി.​പി. ച​ന്തു, കെ.​കെ. ച​ന്ദ്ര​ൻ, കെ.​കെ. അ​പ്പു, കെ.​ബി. കൃ​ഷ്ണ​ൻ​കു​ട്ടി, ഭാ​ർ​ഗ​വി കൃ​ഷ്ണ​ൻ, കെ.​കെ. ശി​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.