രാ​മാ​യ​ണ​ മാ​സാ​ച​ര​ണ​ം
Sunday, July 16, 2017 12:22 PM IST
ആ​മ​ണ്ട ൂർ : ​ രാ​മാ​യ​ണ​മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള തൃ​പ്പേ​ക്കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്രം, പു​തി​യ​കാ​വ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം, ശ്രീ​നാ​രാ​യ​ണ​പു​രം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്രം, അ​യി​രൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, പാ​ല​പ്പെ​ട്ടി ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ മ​ഹാ​ഗ​ണ​പ​തി ഹോ​മം, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ,അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന, രാ​മ​നാ​മ​ജ​പം എ​ന്നി​വ ന​ട​ക്കും. ആ​മ​ണ്ട ൂർ ​തൊ​ടാ​ത്ര ക​ള​പ്പാ​ട്ട് ഭ​ദ്ര​കാ​ളി​ക്ഷേ​ത്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന, രാ​മ​നാ​മ​ജ​പം, വി​ശേ​ഷാ​ൽ​പൂ​ജ​ക​ൾ എ​ന്നി​വ ന​ട​ക്കും. ആ​ല ഗോ​തു​രു​ത്ത് അ​ര​യം​പ​റ​ന്പി​ൽ ര​ക്ഷ​സ്ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ തി​ങ്ക​ൾ, ചൊ​വ്വാ ദി​വ​സ​ങ്ങ​ളി​ൽ ഗു​രു​പൂ​ജ,വി​ഘ്നേ​ശ്വ​ര​പൂ​ജ, അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ന​വ​കം, ക​ല​ശാ​ഭി​ഷേ​കം, വി​ശേ​ഷാ​ൽ​പൂ​ജ എ​ന്നി​വ ന​ട​ക്കും.