ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കും: മ​ന്ത്രി ശൈ​ല​ജ
Sunday, July 16, 2017 12:27 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യെ മി​ക​ച്ച രീ​തി​യി​ൽ ഉ​യ​ർ​ത്തു​ന്ന​തി​നാ​യി പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന് ഉ​ട​ൻ യോ​ഗം വി​ളി​ക്കു​മെ​ന്നു മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ത​ണ​ൽ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​തു നി​ർ​മി​ക്കാ​ൻ സ​ഹാ​യം ന​ൽ​കാ​മെ​ന്ന ത​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ നി​വേ​ദ​ന​ത്തി​നു മ​റു​പ​ടി​യാ​യാ​ണു മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജി​ല്ലാ ആ​ശു​പ​ത്രി​ക്കു​വേ​ണ്ടി ഗം​ഭീ​ര മാ​സ്റ്റ​ർ പ്ലാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഗ​ഡു​വാ​യി 76 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യെ സ്വ​പ്ന​തു​ല്യ​മാ​യ രീ​തി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രും. ആ​ശു​പ​ത്രി​യേ​യും ജ​ന​ങ്ങ​ളേ​യും സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ സ​ഹാ​യം സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തി​നാ​യി മു​ന്നോ​ട്ടു​വ​രു​ന്ന​വ​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും സ​ർ​ക്കാ​ർ ന​ൽ​കും. ന​ല്ല​കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രെ കു​റ്റം പ​റ​യു​ക​യെ​ന്ന​തു പൊ​തു​വി​ൽ സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. സാ​ന്ത്വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ധാ​രാ​ളം പ​ണം എ​ത്തു​ന്നു​വെ​ന്നും വി​ദേ​ശ​ത്തു​നി​ന്നും മ​റ്റും പ​ണം വ​രു​ന്നു​ണ്ടെ​ന്നും ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ കു​റ്റം പ​റ​യു​ന്ന​വ​ർ മ​ന​സി​ലാ​ക്ക​ണം. പ​ണ​ത്തി​നേ​ക്കാ​ൾ എ​ത്ര​യോ മ​ഹ​ത്ത​ര​മാ​ണു പാ​വ​പ്പെ​ട്ട​വ​രെ​യും ആ​രും ഹാ​യി​ക്കാ​നി​ല്ലാ​ത്ത​വ​രെ​യും ശു​ശ്രൂ​ഷി​ക്കു​ന്ന​ത്. ധാ​രാ​ളം പ​ണം വ​രു​ന്നു​ണ്ടെ​ന്നു മാ​റി​നി​ന്നു പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.