വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Sunday, July 16, 2017 12:42 PM IST
ബ​ങ്ക​ളം: മ​ടി​ക്കൈ ക​ക്കാ​ട്ടെ അ​തി​രാ​ണി പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘം വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.​ഇ​തോ​ട​നു​ബ​ന്ധി​ച്ചു ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നു വി​ത​ര​ണ​വും ബോ​ധ​വ​ത്കര​ണ ക്ലാ​സും ന​ട​ത്തി. പ​ഞ്ചാ​യ​ത്തു വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശീ​ന്ദ്ര​ൻ മ​ടി​ക്കൈ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘം പ്ര​സി​ഡ​ന്‍റ് വി.​സു​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡോ.​ര​മ്യ​ച​ന്ദ്ര​ൻ ബോ​ധ​വ​ത്കര​ണ ക്ലാ​സെ​ടു​ത്തു. വി​നോ​ദ് കു​മാ​ർ ആ​റ്റി​പ്പി​ൽ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി വി.​സു​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ഹേ​ന്ദ്ര​ പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.