വി​ഷ്ണു​വി​ന്‍റെ അ​രും​കൊ​ല: നാ​ല്പ​തു​പേ​രെ ചോ​ദ്യം ചെ​യ്തു
Saturday, August 12, 2017 9:58 AM IST
തൊ​ടു​പു​ഴ: അ​റ​വു​ശാ​ല ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ഇ​തു വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഉ​ടു​ന്പ​ന്നൂ​ർ അ​മ​യ​പ്ര കാ​ര​ക്കു​ന്നേ​ൽ (തു​രു​ത്തേ​ൽ) വി​ഷ്ണു (26) ആ​ണ് വ്യാ​ഴാ​ഴ​ച രാ​ത്രി വാ​ട​ക വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

നാ​ൽ​പ്പ​തോ​ളം പേ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​തു വ​രെ ചോ​ദ്യം ചെ​യ്ത​ത്. വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് ചോ​ദ്യം ചെ​യ്ത്. വി​ഷ്ണു​വി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ, ഇ​യാ​ളു​മാ​യി സ​മീ​പ​കാ​ല​ത്തു അ​ടി​പ​ടി​യു​ണ്ടാ​ക്ക​യി​വ​ർ, വാ​ഹ​നം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​വ​ർ, അ​യ​ൽ​വാ​സി​ക​ൾ, ജോ​ലി ചെ​യ്്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ സ​ഹ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. എ​ന്നാ​ൽ ക്രൂ​ര​മാ​യ കൊ​ല ന​ട​ത്താ​നു​ള്ള കാ​ര​ണ​ത്തെ​പ്പ​റ്റി​യു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​ളി​യാ​ർ സി​ഐ പി.​എ. യൂ​ന​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല. കൊ​ല​പ്പെ​ടു​ത്താ​ൻ ത​ക്ക വി​രോ​ധം ഉ​ള്ള ശ​ത്രു​ക്ക​ൾ ഇ​യാ​ൾ​ക്കി​ല്ലാ​യെ​ന്നാ​ണ് ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ്ക്ത​മാ​യ​ത്. കൊ​ല​യ്ക്കു പി​ന്നി​ൽ രാ​ഷ്ട്രീ​യ പ​ക പോ​ക്ക​ലി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല​ക്കു​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ത്താ​നാ​കാ​ത്ത​തും അ​ന്വേ​ഷ​ണ​ത്തെ കു​ഴ​ക്കു​ന്നു​ണ്ട്. നീ​ള​മു​ള്ള മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​ല ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മ​ത്സ്യ, മാം​സ സ്റ്റാ​ളു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ആ​യു​ധ​മാ​ണ് കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച​തെ​ന്ന് മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യി​ൽ നി​ന്നും വ്യ​ക്ത​മാ​യി​രു​ന്നു. ശ​രീ​രം തു​ള​ച്ച് ആ​ഴ​മേ​റി​യ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. സാ​ധാ​ര​ണ വീ​ടു​ക​ളി​ൽ ഇ​ത്ത​രം ക​ത്തി​ക​ൾ ഉ​പ​യോ​ഗി​ക്കാ​റി​ല്ലെ​ന്നാ​ണ് വി​വ​രം.

ഈ​രാ​റ്റു​പേ​ട്ട തീ​ക്കോ​യി സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​ന് സ്വ​ന്തം വീ​ടു​മാ​യി അ​ധി​കം ബ​ന്ധ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ ത​ന്നെ പി​താ​വ് ഉ​പേ​ക്ഷി​ച്ചു പോ​യി. പി​ന്നീ​ട് മാ​താ​വ് അ​ടു​ത്ത ബ​ന്ധു​വി​നെ വി​വാ​ഹം ക​ഴി​ച്ചു. വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ടോ​ടെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ലെ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി.