മുക്കാൽ കോടിയുടെ ഭാഗ്യവുമായി ജോ​ണി​യെ തേ​ടി കാ​രു​ണ്യ​യെ​ത്തി
എ​രു​മേ​ലി: മു​പ്പ​ത് വ​ര്‍​ഷ​ത്തോ​ള​മാ​യി ലോ​ട്ട​റി​ക​ള്‍ എ​ടു​ക്കു​ന്ന ജോ​ണി​ക്ക് ഇ​താ​ദ്യ​മാ​യി കേ​ര​ള കാ​രു​ണ്യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം അ​ടി​ച്ച​പ്പോ​ള്‍ സ​ന്തോ​ഷം വാ​നോ​ളം. ഭാ​ര്യ അ​ന്ന​മ്മ​യെ ചേ​ര്‍​ത്തുപി​ടി​ച്ച് ജോ​ണി പ​റ​ഞ്ഞു "ന​മു​ക്ക് ഏ​റെ കൃ​ഷി ചെ​യ്യാ​വു​ന്ന സ്ഥ​ലം വാ​ങ്ങി അ​വി​ടൊ​രു വീ​ട് വ​യ്ക്ക​ണം.' മ​ണി​പ്പു​ഴ വ​ട്ടോം​കു​ഴി കി​ഴ​ക്കേ​ട​ത്ത് വ​ര്‍​ക്കി എ​ന്ന ജോ​ണി (57) ക്കാ​ണ് ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത കാ​രു​ണ്യ ലോ​ട്ട​റി​യു​ടെ കെ.​ആ​ര്‍. 306ന്‍റെ ഒ​ന്നാം സ​മ്മാ​ന​ടി​ക്ക​റ്റാ​യ കെ​കെ179419 ന​മ്പ​രി​ല്‍ 75 ല​ക്ഷം അ​ടി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ണി​പ്പു​ഴ​യി​ല്‍ ക​ട​യി​ല്‍ വ​ച്ച് ഫ​ലം നോ​ക്കു​മ്പോ​ള്‍ ഒ​ന്നാം സ​മ്മാ​നം ഉ​ണ്ടെ​ന്ന​റി​ഞ്ഞ ജോ​ണി ഇ​ക്കാ​ര്യം ആ​രോ​ടും മ​റ​ച്ചു​വ​യ്ക്കാ​ന്‍ പോ​യി​ല്ല. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും വി​ളി​ച്ച് സ​ന്തോ​ഷം അ​റി​യി​ച്ചു. മ​ണി​പ്പു​ഴ​യി​ലെ ഏ​ഴ് സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മാ​ണ് ആ​കെ​യു​ള്ള സ​മ്പാ​ദ്യം.

ഭൂ​ട്ടാ​ന്‍ ഡാ​റ്റാ ലോ​ട്ട​റി നി​ര്‍​ത്ത​ലാ​ക്കു​ന്ന​തി​ന്‍റെ ര​ണ്ട് ദി​വ​സം മു​മ്പ് ഒ​ന്നാം സ​മ്മാ​ന​മാ​യ ര​ണ്ട് ല​ക്ഷം രൂ​പാ അ​ടി​ച്ച​ിരുന്നു. ഇ​പ്പോ​ള്‍ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​തെ ബം​പ​ര്‍ സ​മ്മാ​നം ല​ഭി​ച്ച​പ്പോ​ള്‍ അ​ധി​കം ആ​ഗ്ര​ഹ​ങ്ങ​ളൊ​ന്നും ജോ​ണി​ക്കി​ല്ല.

മ​ക​ളെ വി​വാ​ഹം ന​ട​ത്തി​യ​തി​ന്‍റെ ബാ​ങ്ക് വാ​യ്പ​യും ക​ട​വും അ​ട​ച്ചു തീ​ര്‍​ക്ക​ണം. ഒ​പ്പം ക​പ്പ​യും വാ​ഴ​യും മ​ര​ച്ചീ​നി​യും വി​ള​യു​ന്ന നി​റ​യെ കൃ​ഷി​യു​ള്ള പ​റ​മ്പും അ​വി​ടെ ന​ല്ലൊ​രു വീ​ടും വ​യ്ക്ക​ണം. ടാ​പ്പിം​ഗുകാ​ര​നാ​യ ജോ​ണി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ എ​രു​മേ​ലി നി​ര്‍​മ്മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. ലി​ജോ, ലി​ന്‍​സ്, ലി​റ്റി എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.