ചവറ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് ഭീഷണിയായി മരം
ചവറ: ചവറ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് ഭീഷണിയായി വൻമരവും ഇഴജന്തുക്കളും. ശങ്കരമംഗലം ജംഗ്ഷനിൽ പുതിയതായി നിർമാണം പൂർത്തിക്കരിച്ചുക്കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിനാണ് മരം ഭീഷണിയാകുന്നത്.

കെട്ടിടത്തിന്റെ പുറകുവശത്തായിട്ടാണ് വൃക്ഷം നിൽക്കുന്നത്. വൃക്ഷത്തെ കൂടാതെ ഇഴജന്തുക്കളുടെ ഭീഷണിയും ഉണ്ട്. ചവറ പോലീസ് സ്റ്റേഷന്റെ തെക്കുവശത്തായി പോലീസ് ക്വാർട്ടേഴ്സുകളുടെ പരിസരം കാട് വളർന്ന് കിടക്കുകയാണ്. പോലിസ് കസ്റ്റഡിയിൽ എടുത്ത പഴയ വാഹനങ്ങളും അവയുടെ അവശിഷ്‌ടങ്ങളും കുന്നുകൂടി കിടക്കുന്നത് മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നവർക്ക് ഒരു ഭീഷണി തന്നെയാണ്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇവിടം നിരവധി ഇഴജന്തുക്കളെ കാണുകയും പിടികൂടുകയും ചെയ്തതായി ക്വാർട്ടേഴ്സിലും സമീപത്തുള്ളവരും പറയുന്നു.