പ്ല​സ് ടു വി​ദ്യാ​ർ​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Saturday, August 12, 2017 11:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ചി​റ്റാ​രി​ക്കാ​ൽ തോ​മാ​പു​രം സ്കൂ​ളി​ൽ പ്ല​സ് ടു വി​ദ്യാ​ർ​ഥി​നി താ​രാ ജേ​ക്ക​ബി​നെ(22) കാ​ഞ്ഞ​ങ്ങാ​ട്ട് ബ​ന്ധുവായ ഡോ​ക്‌ടർ ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ൽ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​റ്റാ​രി​ക്കാ​ലി​ൽ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യാ​ണ്.
അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടെ ഡോ.​സാ​ജു തോ​മ​സി​ന്‍റെ അ​ലാ​മി​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലാ​ണ് ത​ങ്ങു​ന്ന​ത്. കോ​ട്ട​യം പൊ​ൻ​കു​ന്നം പ​ച്ച​പ്പു​ഴ പു​ര​യി​ട​ത്തി​ൽ ജേ​ക്ക​ബി​ന്‍റെ മ​ക​ളാ​ണ്.​
കു​ട്ടി മാ​ന​സി​കാ​സ്വ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ ന​ട​ത്തു​ന്ന​താ​യി പോ​ലീ​സ് സൂ​ച​ന ന​ല്കി. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.