സ്ത്രീ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, August 12, 2017 11:38 AM IST
കാ​സ​ർ​ഗോ​ഡ്: സീ​താം​ഗോ​ളി​യി​ൽ സ്ത്രീ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട്ട​ത്ത​ടു​ക്ക എ​കെ​ജി ന​ഗ​റി​ലെ ആ​യി​ഷ(52) യെ​യാ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
പെ​രി​യ​ഡു​ക്ക മ​ദ്ര​സ​യി​ൽ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന മ​ക​ൻ മു​ഹ​മ്മ​ദ് ബാ​സി​ത് (19)ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ന​ക​ത്ത് മാ​താ​വി​നെ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ക​ർ​ണാ​ട​ക ഹു​ബ്ബ​ള്ളി ബീ​രി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ മാ​താ​വും മ​ക​നും 11 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു ക​ട്ട​ത്ത​ടു​ക്ക​യി​ൽ താ​മ​സ​മാ​ക്കി​യ​താ​ണ്. മ​തം മാ​റു​ന്ന​തി​നു മു​ന്പു പു​വ​ക്ക, ര​മേ​ശെ​ന്നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പേ​രു​ക​ൾ. ക​ല്യാ​ണ വീ​ടു​ക​ളി​ലും മ​റ്റും ജോ​ലി ചെ​യ്താ​ണു ആ​യി​ഷ ക​ഴി​ഞ്ഞി​രു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു മ​ക​ൻ ബാ​സി​ത് വീ​ട്ടി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും വീ​ടു പു​റ​മെനി​ന്നും പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ മ​ട​ങ്ങി ദ​ർ​സി​ലെ​ത്തി​യ മ​ക​ൻ മാ​താ​വി​നെ തു​ട​ർ​ച്ച​യാ​യി വി​ളി​ച്ചെ​ങ്കി​ലും ഫോ​ണെ​ടു​ത്തി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ ത​ട്ടി വി​ളി​ച്ചി​ട്ടും തു​റ​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്നു സം​ശ​യം തോ​ന്നി കി​ട​പ്പു​മു​റി​യു​ടെ ജ​നാ​ല​യു​ടെ ചി​ല്ല് ത​ക​ർ​ത്ത​പ്പോ​ഴാ​ണു മാ​താ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ട്ടി​ലി​നു താ​ഴെ വീ​ണു ക​ണ്ട​തെ​ന്നും ബാ​സി​ത് പ​റ​ഞ്ഞു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.