കൊ​ല​ക്കേ​സ് പ്ര​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Saturday, August 12, 2017 11:38 AM IST
ബ​ന്ത​ടു​ക്ക: കൊ​ല​ക്കേ​സ് പ്ര​തി​യെ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ന്ത​ടു​ക്ക മാ​രി​പ്പ​ടു​പ്പി​ലെ കെ.​ജി.​ര​വീ​ന്ദ്ര​ൻ(50)​നെ​യാ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്വ​ന്തം സ​ഹോ​ദ​രീപു​ത്ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ക​ർ​ണാ​ട​ക കൊ​ല്ലൂ​രി​ൽ ര​ണ്ടു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ കേ​സി​ൽ ശി​ക്ഷക​ഴി​ഞ്ഞ അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്. മ​ര​ണ​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.