അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന​തിന് വ​ൻ​സം​ഘം
Saturday, August 12, 2017 12:04 PM IST
ക​രു​വാ​ര​ക്കുണ്ട്: മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലെ പു​ഴ​ക​ളും റോ​ഡു​ക​ളും ക​യ്യ​ട​ക്കി കോ​ഴി മാ​ലി​ന്യം തള്ളി മാ​ലി​ന്യ​മാ​ഫി​യ​ക​ൾ വി​ല​സു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ടി​പ്പ​റി​ൽ ചാ​ക്കി​ൽ നി​റ​ച്ച ര​ണ്ടു ലോ​ഡ് കോ​ഴി​മാ​ലി​ന്യം അ​രി​മ​ണ​ൽ പാ​ല​ത്തി​ൽ നി​ന്നു ക​ല്ല​ൻ പു​ഴ​യി​ൽ നി​ക്ഷേ​പി​ച്ചു. പു​ഴ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ പു​ഴ​യി​ലു​ട​നീ​ളം കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​ര​ത്തി​ൽ കോ​ഴി​മാ​ലി​ന്യം പ​ര​ന്നൊ​ഴു​കു​ന്ന​താ​ണ് ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​ർ ക​ണി ക​ണ്ട​ത്.

തു​വൂ​ർ പ​ഞ്ചാ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന ക​ല്ല​ൻ പു​ഴ​യാ​റ്റി​ലെ കു​ളി​ക്ക​ട​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ കു​ളി​ക്കാ​നെ​ത്തി​യ സ്ത്രീ​ക​ൾ ദു​ർ​ഗ​ന്ധം വ​മി​ച്ച് ഈ​ച്ച​യാ​ർ​ക്കു​ന്ന ചാ​ക്കു​കെ​ട്ടു​ക​ൾ മ​നു​ഷ്യ​ശ​രീ​ര​മാ​ണെ​ന്നു ക​രു​തി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പ്പെ​ടു​ത്തു​ക​യും അ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ഴി മാ​ലി​ന്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​രു​നൂ​റോ​ളം പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ നി​റ​ച്ച അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ ക​ല്ല​ൻ​പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ക​രു​വാ​ര​ക്കുണ്ട്, തു​വൂ​ർ, കാ​ളി​കാ​വ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം കോ​ഴി മാ​ലി​ന്യം ക​ല്ല​ൻ​പു​ഴ​യി​ലൂ​ടെ ഒ​ഴു​കി ക​ട​ലു​ണ്ടി പു​ഴ​യി​ലാ​ണ് അ​ടി​യു​ന്ന​ത്.

കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നെ തു​ട​ർ​ന്നു ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​യ അ​വ​സ്ഥ​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. അ​രി​മ​ണ​ൽ സ്നേ​ഹ​സ​ദ​ൻ ആ​ശ്ര​മ​ത്തി​നു സ​മീ​പം സം​സ്ഥ​ന പാ​ത​യി​ലു​ട​നീ​ളം കോ​ഴി മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ണ്ട്.

പ​രി​സ​ര​വാ​സി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും മൂ​ക്കു​പൊ​ത്താ​തെ വീ​ട്ടി​ലി​രി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. മൂ​ന്നു മാ​സം മു​ന്പ് സ്നേ​ഹ​സ​ദ​ൻ ആ​ശ്ര​മ​ത്തി​നു സ​മീ​പം കോ​ഴി​മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ​വ​രെ വാ​ഹ​ന​മ​ട​ക്കം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ന്പ് ഓ​ല​പാ​റ​ക്കു സ​മീ​പം വ​ട്ട​മ​ല​യി​ലും ഇ​തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ അ​റ​വു​മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ വി​രു​ത​ൻ​മാ​രെ ര​ണ്ടു വാ​ഹ​ന​ങ്ങ​ള​ട​ക്കം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യി​രു​ന്നു.

മു​ക്കം, അ​രീ​ക്കോ​ട്, മ​ഞ്ചേ​രി തു​ട​ങ്ങി​യ മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്നു ത​ള്ളു​ന്ന അ​റ​വു​മാ​ലി​ന്യ​മാ​ണ് മ​ല​യോ​ര​മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലും പു​ഴ​ക​ളി​ലും മ​റ്റും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ നി​ക്ഷേ​പി​ക്കു​ന്ന​ത്. മാ​ലി​ന്യം ത​ള്ളാ​നെ​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​വ​ർ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞു മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ നി​രീ​ക്ഷ​ണം ന​ട​ത്താ​നാ​ണ് നീ​ക്കം.