മ​ധു​ര​വും വി​ത്തും ന​ൽ​കി വേ​റി​ട്ട ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വി​ദ്യാ​ഥി​ക​ൾ
Saturday, August 12, 2017 12:13 PM IST
കരു​ളാ​യി: റോ​ഡു​ക​ളി​ലെ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും മോ​ച​ന​ത്തി​നാ​യി മൂ​ത്തേ​ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ രം​ഗ​ത്തി​റ​ങ്ങി.
റോ​ഡ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കുക​യും ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫ​ല​പ്ര​ദ​മാ​യ ബോ​ധ​വ​ത്​ക​ര​ണം മാ​ത്ര​മാ​ണ് ഇ​തി​നു​ള്ള പ്ര​തി​വി​ധി എ​ന്ന തി​രി​ച്ച​റി​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സേ​വ​ന മാ​തൃ​ക തി​ര​ഞ്ഞെ​ടു​ത്ത​ത്.

കൃ​ത്യ​മാ​യി ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​ധു​ര​വും വി​ത്തും ന​ൽ​കി. ഹെ​ൽ​മ​റ്റും സീ​റ്റ് ബെ​ൽ​റ്റും ധ​രി​ക്കാ​ത്ത ഡ്രൈ​വ​ർ​മാ​ർ​ക്ക് റോ​ഡ് സു​ര​ക്ഷ​യ്ക്കാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ത്തു ക​ല്പ​ന​ക​ൾ അ​ട​ങ്ങി​യ നോ​ട്ടീ​സും വി​ത​ര​ണം ചെ​യ്തു.

എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലെ​യും ഡ്രൈ​വ​ർ​മാ​രെ സു​ര​ക്ഷി​ത യാ​ത്ര നേ​രു​ന്നു എ​ന്ന ബാ​ഡ്ജ് ധ​രി​പ്പി​ച്ചു. ശ​ക്ത​മാ​യ ട്രാ​ഫി​ക് ബോ​വ​ൽ​ക​ര​ണ​ത്തോ​ടൊ​പ്പം എ​ന്‍റെ കൃ​ഷി എ​ന്‍റെ അ​ന്നം എ​ന്ന സ​ന്ദേ​ശം പ​ക​ർ​ന്നു ജ​ന​ങ്ങ​ളെ കാ​ർ​ഷി​ക വൃ​ത്തി​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ന​ല്ല രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​യ​ർ, വെ​ണ്ട, ത​ക്കാ​ളി, ചീ​ര, പാ​വ​ൽ, വ​ഴു​ത​ന തു​ട​ങ്ങി​യ 25 ഇ​നം വി​ത്തു​ക​ളു​ടെ ഒ​രു കി​റ്റ് ന​ൽ​കി​യ​ത്. ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​നോ​ളി നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ട​ക്ക​ര പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ​കു​മാ​ർ റോ​ഡ് സു​ര​ക്ഷാ സ​ന്ദേ​ശം ന​ൽ​കു​ക​യും പ​ത്തു ക​ല്പ​ന​യു​ടെ നോ​ട്ടീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റു​ക​യും ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള ബാ​ഡ്ജ് ധ​രി​പ്പി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു, റം​ല​ത്ത് കൂ​ട്ടീ​രി, റ​ഷീ​ദ് ത​ങ്ങ​ൾ, മു​സ്ത​ഫ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രോ​ഗ്രാം ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് റ​സാ​ക്ക് വോ​ള​ണ്ടി​യ​മാ​രാ​യ ഫാ​രി​സ്, അ​ൻ​സാ​ജ്, റിം​ഷാ​ൻ, അ​ദീ​ബ്, ഷെ​റി​ൻ, ഷ​ബീ​ബ്, അ​മ​ൽ, ന​ന്ദ​കി​ഷോ​ർ, അ​ൽ​താ​ഫ്, കെ​വി​ൻ, ഹ​ർ​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.