‘സ്നേ​ഹ​സ്പ​ർ​ശം​' ഉ​ദ്ഘാ​ട​നം ചെയ്തു
Saturday, August 12, 2017 12:13 PM IST
കാ​ളി​കാ​വ്: അ​ക്ഷ​ര​ങ്ങ​ൾ കൊ​ണ്ട് മ​ല​യോ​ര ഗ്രാ​മീ​ണ മേ​ഖ​ല​യെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കി മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​എ​ച്ച്എ​സ്എ​സ് പാ​റ​ൽ മ​ന്പാ​ട്ടു​മൂ​ല 33 വർഷം പി​ന്നി​ടു​ന്പോ​ൾ അ​തി​മ​ഹ​ത്താ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എ.​പി.​അ​നി​ൽ​കു​മാ​ർ.

സ്നേ​ഹ​സ്പ​ർ​ശം​ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു പാ​റ​ൽ മ​ന്പാ​ട്ടു മൂ​ല​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​രോ​ഗ്യ-​സാ​മൂ​ഹി​ക സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ്നേ​ഹ​സ്പ​ർ​ശം.

ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​ന്ന​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ന് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഉ​മ്മ​റു​ട്ടി,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഹൈ​ദ​രാ​ലി, ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സു​ധ, ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൻ.​റ​സീ​ന, ബേ​ബി ല​ത, സ്കൂ​ൾ മാ​നേ​ജ​ർ ടി.​കെ.​അ​ഹ​മ്മ​ദ് കു​ട്ടി, ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ഷ​റ​ഫു​ദ്ധീ​ൻ, പി.​ബൈ​ജു,ബി​ന്ദു, വാ​ളാ​ഞ്ചി​റ ബ​ഷീ​ർ, അ​ബ്ദു​റ​ഹി​മാ​ൻ, വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ മാ​ട്ടാ​യി മു​ഹ​മ്മ​ദ​ലി ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യും പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ന്നു.​ജ​ന​റ​ൽ മെ​ഡി​സി​ൻ, ഇ​എ​ൻ​ടി, ചെ​സ്റ്റ്, സ്കി​ൻ, ക​ണ്ണ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.