വി​ദ്യാ​ർ​ഥി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ മ​ദ്ര​സ അ​ധ്യാ​പ​കൻ കസ്റ്റഡിയിൽ
കാ​സ​ർ​ഗോ​ഡ്: വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​നെ​തി​രേ ബേ​ക്ക​ൽപോ​ലീ​സ് നാ​ലു കേ​സു​ക​ളെ​ടു​ത്തു. സു​ള്ള്യ സ്വ​ദേ​ശി​യാ​യ മ​ദ്ര​സ അ​ധ്യാ​പ​ക​നെ​തി​രേയാ​ണു കേ​സ്. ഇ​യാ​ളെ പോലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
നാ​ല് വ​ർ​ഷം മു​ന്പാ​ണു മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യി ചെ​ന്പി​രി​ക്ക​യി​ലെ​ത്തി​യ​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ ഒ​രു കു​ട്ടി​യാ​ണ് വി​വ​രം ബ​ന്ധു​ക്ക​ളോ​ടു പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യം ചി​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​റി​ഞ്ഞ​തോ​ടെ മ​ദ്ര​സ ജോ​ലി​യി​ൽ നി​ന്നും ഇയാളെ പ​റ​ഞ്ഞു​വി​ട്ടു.

പി​ന്നീ​ട് നാ​ട്ടി​ൽ സം​ഭ​വം പ്ര​ച​രി​ച്ചെ​ങ്കി​ലും പ​രാ​തി ന​ൽ​കാ​ൻ ആ​രും ത​യാ​റ​ല്ലാ​യി​രു​ന്നു. ഒ​ടു​വി​ൽ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു കു​ട്ടി​ക​ൾ പ​രാ​തി​പ്പെ​ട്ട​ത്. പ​ഠി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ളാ​ണു പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. നാ​ലു കു​ട്ടി​ക​ളി​ൽ നി​ന്നും പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​റ്റു​ചി​ല കു​ട്ടി​ക​ളെ കൂ​ടി പീ​ഡി​പ്പി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​തി​നാ​ൽ അ​വ​രെ കൂ​ടി കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കു​മെ​ന്നു പോലീ​സ് പ​റ​ഞ്ഞു.

മ​ദ്ര​സാ​ധ്യാ​പ​ക​ൻ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​വി​ടെ​യും സ​മാ​ന രീ​തി​യി​ലു​ള്ള പീ​ഡ​ന​ത്തി​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച വി​വ​രം നാ​ട്ടു​കാ​ർ അ​റി​ഞ്ഞാ​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍റെ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്നു ക​രു​തി​യാ​ണ​ത്രെ ജോ​ലി​യി​ൽ നി​ന്നും ഉ​ട​ൻ പ​റ​ഞ്ഞു​വി​ട്ട​ത്. സു​ള്ള്യ​യി​ലെ വീ​ട്ടി​ൽ ക​ഴി​യു​ന്ന​തി​നി​ടെ പോലീ​സ് ര​ഹ​സ്യ​മാ​യെ​ത്തി​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.