തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
തൃ​ശൂ​ർ മ​ണി​ക്കൂ​റു​ക​ൾ കു​രു​ങ്ങി; കു​രു​ക്കി​ലാ​ക്കി​യ​തു കെ​പി​എം​എ​സി​ന്‍റെ വ​ൻ​പ്ര​ക​ട​നം
തൃ​ശൂ​ർ: കേ​ര​ള പു​ല​യ മ​ഹാ​സ​ഭ​യു​ടെ (കെ​പി​എം​എ​സ്) സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ക​ട​നം ന​ഗ​ര​ത്തെ സ്തം​ഭി​പ്പി​ച്ച​തു മ​ണി​ക്കൂ​റു​ക​ളോ​ളം. പ്ര​ക​ട​ന​ത്തി​നു വ​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത​തും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യ​തു​മാ​ണ് ന​ഗ​രം അ​ടു​ത്ത​കാ​ല​ത്തൊ​ന്നും കാ​ണാ​ത്ത​ത്ര വ​ന്പ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​യ​ത്.

തൃ​ശൂ​ർ പൂ​ര​വും പു​ലി​ക്ക​ളി​യും പോ​ലു​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ​പോ​ലും സം​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള സ്തം​ഭ​ന​ത്തി​നാ​ണ് ഇ​ന്ന​ലെ തൃ​ശൂ​ർ ന​ഗ​രം സാ​ക്ഷി​യാ​യ​ത്. ഉ​ച്ച​മു​ത​ൽ തു​ട​ങ്ങി​യ കു​രു​ക്കി​ന് അർധരാത്രിയോടെ യാണു ശ​മ​ന​മാ​യ​ത്.
പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റു​ക​ൾ റോ​ഡി​ൽ കു​ടു​ങ്ങി​പ്പോ​യി. വൈ​കീ​ട്ട് ജോ​ലി ക​ഴി​ഞ്ഞി​റ​ങ്ങി​യ​വ​രും വാ​ഹ​ന​ത്തി​നു​ള്ളി​ലെ തി​ര​ക്കി​ല്‌ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ച്ചു​കൂ​ട്ടേ​ണ്ടി​വ​ന്നു.

കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് വീ​ട​ണ​ഞ്ഞ​വ​രും ഏ​റെ. സ്വ​രാ​ജ് റൗ​ണ്ടി​ൽ വൈ​കീ​ട്ട് നാ​ലു​മു​ത​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു മാ​ത്ര​മാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ അ​റി​യി​പ്പ്. വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടാ​നോ, സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ​ക്കു പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നോ പോ​ലീ​സ് ശ്ര​ദ്ധി​ച്ചി​ല്ല. പ്ര​ക​ട​നം തു​ട​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് മാ​ത്ര​മാ​ണ് പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ആ​രം​ഭി​ച്ച​ത്. അ​പ്പോ​ഴേ​ക്കും കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ നി​ന്നും വ​ട​ക്കേ സ്റ്റാ​ൻ​ഡി​ൽ നി​ന്നും നാ​ലു​മ​ണി​യോ​ടെ ത​ന്നെ പ്ര​ക​ട​ന​മാ​യി കെ​പി​എം​എ​സ് പ്ര​വ​ർ​ത്ത​ക​ർ സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. ശ​ക്ത​നി​ൽ​നി​ന്നു ഹൈ​റോ​ഡ് വ​ഴി സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് പ്ര​ക​ട​നം ക​യ​റാ​നാ​യി​രു​ന്നു നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ന്നാ​ൽ പ​ട്ടാ​ളം റോ​ഡ് വ​ഴി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. അ​തോ​ടെ എം​ഒ റോ​ഡി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​തെ​യാ​യി.

വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ലേ​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ ക​ട​ത്തി​വി​ട്ട​തു കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി. ഉ​ച്ച​യോ​ടെ ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. കു​രു​ക്കും ആ​രം​ഭി​ച്ചി​രു​ന്നു. വ​ട​ക്കേ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും ഇ​ക്ക​ണ്ട​വാ​ര്യ​ർ റോ​ഡി​ലു​മെ​ല്ലാം പ്ര​വ​ർ​ത്ത​ക​രെ ഇ​റ​ക്കി​യ​ശേ​ഷം, ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ ത​ന്നെ​യാ​ണ് പാ​ർ​ക്ക് ചെ​യ്ത​ത്. ഇ​തോ​ടെ ഇ​ക്ക​ണ്ട​വാ​രി​യ​ർ റോ​ഡ്, പ​ട്ടാ​ളം റോ​ഡ്, എം​ഒ റോ​ഡ്, പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡ് തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം വാ​ഹ​ന​ങ്ങ​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞു.

വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​ധാ​ന റോ​ഡു​ക​ൾ നി​റ​ഞ്ഞ​തോ​ടെ ഇ​ട​റോ​ഡു​ക​ളി​ലേ​ക്കും ന​ഗ​ര​ത്തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കു​രു​ക്ക് നീ​ണ്ടു. മു​ൻ​കൂ​ട്ടി അ​റി​യി​പ്പ് ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്താ​നാ​വാ​തെ കു​ഴ​ങ്ങി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ​വ​രും എ​ങ്ങോ​ട്ടു പോ​കു​മെ​ന്ന​റി​യാ​തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി.

പ്രാ​യ​മാ​യ​വ​രെ​യും മു​ന്ന​റി​യി​പ്പി​ല്ലാ​തെ സം​ഭ​വി​ച്ച ഗ​താ​ഗ​ത​ക്കു​രു​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. തൃ​ശൂ​ർ വ​ഴി ക​ട​ന്നു​പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തെ​യും കു​രു​ക്ക് ബാ​ധി​ച്ചു. അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ അ​ട​ക്കം പ​ല ബ​സു​ക​ൾ​ക്കും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യാ​ണ് സ​ർ​വീ​സ് ന​ട​ത്താ​നാ​യ​ത്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ലെ​ത്തി കു​രു​ങ്ങി​യ​വ​രി​ൽ ചി​ല​ർ തൃ​ശൂ​രി​ലി​റ​ങ്ങി തു​ട​ർ​യാ​ത്ര ട്രെ​യി​നി​ലാ​ക്കി.

ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ന്‍റെ ഇ​രു ക​ട​വാ​ട​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും കൊ​ണ്ട് നി​റ​ഞ്ഞ​തോ​ടെ ബ​സു​ക​ൾ​ക്കു സ്റ്റാ​ൻ​ഡി​ന​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കാ​നോ പു​റ​ത്തേ​ക്കു പോ​കാ​നോ ക​ഴി​യാ​തെ​യാ​യി. കി​ഴ​ക്കേ​ക്കോ​ട്ട​യി​ലും പ​ടി​ഞ്ഞാ​റേ കോ​ട്ട​യി​ലു​മെ​ല്ലാം വ​ഴി​യി​ൽ കു​രു​ങ്ങി​യ ബ​സു​ക​ളി​ൽ നി​ന്ന് ഇ​റ​ങ്ങി​ന​ട​ന്നാ​ണ് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. സ്ഥ​ലം​മാ​റി​യെ​ത്തി​യ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ന​ഗ​ര​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​നി​ല​യി​ൽ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കു​ന്പോ​ൾ കൈ​ക്കൊ​ള്ളാ​റു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളൊ​ന്നും പോ​ലീ​സ് സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. പ്ര​ക​ട​നം തു​ട​ങ്ങി​യ വി​വ​രം ക​ണ്‍​ട്രോ​ൾ റൂ​മി​ലെ​ത്താ​നും അ​വി​ടെ നി​ന്നും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്ക് എ​ത്താ​നും വൈ​കി​യെ​ന്നു പ​റ​യു​ന്നു. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട​തോ​ടെ പ​ല​യി​ട​ത്തും പോ​ലീ​സി​നെ കാ​ണാ​നു​മി​ല്ലാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രും മ​റ്റും റോ​ഡി​ലി​റ​ങ്ങി​നി​ന്ന് ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.




നടക്കാനിറങ്ങിയയാളുടെ മൃതദേഹം കുറുമാലിപ്പുഴയിൽ നിന്നു കണ്ടെത്തി
വ​ര​ന്ത​ര​പ്പി​ള്ളി : ന​ട​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യയാളുടെ മൃ​ത​ദേ​ഹം കു​റു​മാ​ലി​പ്പു​ഴ​യി​ലെ മനയ്ക്കല ക​ട​വി​ൽ ക​ണ്ടെ​ത്തി. പൗ​ണ്ട് കാ​ട്ടു​മ​ഠ​ത്ത ......
ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചനിലയിൽ
നെ​ടു​പു​ഴ: ക​രാ​ഞ്ചി​റ ഹെ​ർ​ബ​ർ​ട്ട് ന​ഗ​ർ കു​ഞ്ഞാ​മ​ൻ മ​ക​ൻ ഗോ​പി(65)​യെ നെ​ടു​പു​ഴ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ഇ​ന്നലെ രാ​വി​ലെ ട്രെ​യി​ൻ ത​ട്ടി ......
വ​ണ്ടി​യി​ൽ മ​രം ക​യ​റ്റു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
പ​ഴ​യ​ന്നൂ​ർ: വ​ണ്ടി​യി​ൽ മ​രം ക​യ​റ്റു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. എ​ള​നാ​ട് പു​ത്ത​ൻ​പു​ര​ക്ക​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ റ​ഹ്്മ ......
Nilambur
LATEST NEWS
ഡെ​ൻ​മാ​ർ​ക്ക് ഓ​പ്പ​ണ്‍: എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ
ഹാ​ഫി​സ് സ​യീ​ദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ൽ 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി
ബോ​ഡോ പെ​ണ്‍​കു​ട്ടി​ക​ൾ ജീ​ൻ​സ് ധ​രി​ക്കു​ന്ന​തു വി​ല​ക്കി പോ​സ്റ്റ​റു​ക​ൾ
ആ​സാ​മി​ൽ സി​നി​മ ഷൂ​ട്ട് ചെ​യ്താ​ൽ സ​ർ​ക്കാ​ർ വ​ക ഒ​രു കോ​ടി !
മും​ബൈ-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ ബോംബുണ്ടെന്നു വ്യാ​ജ​ഭീ​ഷ​ണി
മ​ങ്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ട​ച്ചു​പൂ​ട്ടി​; ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഇ​ല്ലാ​ത്തതു വിനയായി
ഗ​ർ​ഭി​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വീ​ട്ടി​ൽ​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
വി​മാ​ന ഇ​ന്ധ​ന ടാ​ങ്ക​ർ മ​റി​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
ശബരിമലയിൽ അ​ര​വ​ണ ഉ​ത്പാ​ദ​നം ഒ​ന്നി​നാ​രം​ഭി​ക്കും ; 30 ല​ക്ഷം ടി​ൻ ക​രു​ത​ൽ​ ശേ​ഖ​ര​മാ​യു​ണ്ടാ​കും
മ​ല​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി ക​ട​ത്ത​വെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.