ബാ​ല​രാ​മ​പു​രം - വ​ഴി​മു​ക്ക് ദേ​ശീ​യ​പാ​ത വി​ക​സ​നം അ​നശ്ചിതത്വത്തി​ൽ
നെ​യ്യാ​റ്റി​ൻ​ക​ര: ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ലെ ര​ണ്ടാം ഘ​ട്ടം സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വ​മെ​ന്ന് ആ​ക്ഷേ​പം. ര​ണ്ടാം ഘ​ട്ട​ത്തി​ലു​ൾ​പ്പെ​ട്ട ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​ൻ മു​ത​ൽ വ​ഴി​മു​ക്ക് വ​രെ​യു​ള്ള ഭാ​ഗ​ത്തെ വി​ക​സ​ന ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത വി​ക​സ​ന ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ.

ക​ര​മ​ന മു​ത​ൽ പ്രാ​വ​ച്ച​ന്പ​ലം വ​രെ​യു​ള്ള ഒ​ന്നാം ഘ​ട്ടം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​ന്ന​ര വ​ർ​ഷ​മാ​കു​ന്നു. ര​ണ്ടാം ഘ​ട്ടം നി​ശ്ച​യി​ച്ചി​രു​ന്ന​ത് പ്രാ​വ​ച്ച​ന്പ​ലം മു​ത​ൽ വ​ഴി​മു​ക്ക് വ​രെ​യാ​ണ്. പ​ക്ഷെ റ​വ​ന്യൂ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ തു​ട​രു​ന്ന​ത് ബാ​ല​രാ​മ​പു​രം കൊ​ടി​ന​ട വ​രെ​യാ​ണെ​ന്ന് ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത വി​ക​സ​ന ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ന​ത്തെ നി​ല​യി​ൽ ഈ ​ഭാ​ഗ​ത്തെ ടെ​ന്‍റ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ളേ​റെ വേ​ണം.

കൊ​ടി​ന​ട വ​രെ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നും റോ​ഡ് നി​ർ​മാ​ണ​ത്തി​നും ആ​വ​ശ്യ​മാ​യ ഫ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​യും ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ലു​ൾ​പ്പെ​ട്ട ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​ൻ മു​ത​ൽ വ​ഴി​മു​ക്ക് വ​രെ​യു​ള്ള ഭാ​ഗ​ത്തെ വി​ക​സ​ന ന​ട​പ​ടി​ക​ളാ​ണ് നി​ശ്ച​ല​മാ​യി​രി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട വി​ക​സ​ന ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ലേ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​യ്ക്ക് ക​ട​ക്കാ​നാ​വു​ക​യു​ള്ളൂ. വ​ഴി​മു​ക്ക് മു​ത​ൽ ക​ളി​യി​ക്കാ​വി​ള വ​രെ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും അ​ലൈ​ൻ​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച് സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം നേ​ടാ​നാ​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ആ​രോ​പി​ച്ചു. ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ടി​യ​ന്ത​ര​മാ​യ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്.

അ​ലൈ​ൻ​മെ​ന്‍റ്ത​യാ​റാ​ക്കി അ​തി​ര് തി​രി​ച്ച് ക​ല്ലി​ടു​ന്ന ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത വി​ക​സ​ന ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ കേ​ന്ദ്ര ക​മ്മി​റ്റി നെ​യ്യാ​റ്റി​ൻ​ക​ര മേ​ഖ​ല ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എ.​എ​സ്. മോ​ഹ​ൻ​കു​മാ​ർ, എ​സ്.​കെ. ജ​യ​കു​മാ​ർ, എ​ൻ​ആ​ർ​സി നാ​യ​ർ, എം. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. 15 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ചേ​രു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും ഗാ​ന്ധി​യ​നു​മാ​യ പി. ​ഗോ​പി​നാ​ഥ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.